ഉദ്ഘാടന വേദിയില്‍ മോഹന്‍ ലാല്‍ ആരാധകരെ പരസ്യമായി വിമര്‍ശിച്ച് പിണറായി
പാലക്കാട്: മോഹന്‍ ലാലിന് വേണ്ടി ആര്‍പ്പു വിളിച്ച ആരാധകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് നെന്മാറയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടകനും മോഹന്‍ ലാല്‍ വിശിഷ്ടാതിഥിയുമായിരുന്നു.
മോഹന്‍ ലാല്‍ വരുന്നതറിഞ്ഞ് ആരാധകരുടെ വലിയൊരു കൂട്ടം തന്നെ അവിടെ തടിച്ച്കൂടിയിരുന്നു. മോഹന്‍ ലാലും മുഖ്യമന്ത്രിയും ഏതാണ്ട് ഒരുമിച്ചാണ് വേദിയില്‍ എത്തിയത്. മോഹന്‍ ലാലിനെ കണ്ടതുമുതല്‍ ആരാധകര്‍ കയ്യടിച്ചും ആര്‍പ്പു വിളിച്ചും സന്തോഷം പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും ആരാധകര്‍ മോഹന്‍ ലാലിന് വേണ്ടിയുള്ള ആര്‍പ്പുവിളി അവസാനിപ്പിച്ചില്ല.
സംസാരം തുടങ്ങിയ ശേഷം പിണറായി വിജയന് ആരാധകരെ വിമര്‍ശിക്കുകയായിരുന്നു. ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമേ അറിയൂ മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാന്മാരല്ല എന്നായിരുന്നു പിണറായിയുടെ പ്രതികരണം. പിണറായിയുടെ പ്രതികരണം കേട്ട് സദസ്സ് നിശബ്ദമായി. ഉദ്ഘാടന പ്രസംഗം അധികം നീട്ടാതെ മുഖ്യമന്ത്രി വേദി വിട്ടു. തുടര്‍ന്ന് സംസാരിച്ച മോഹന്‍ ലാല്‍ ഇതിനെ കുറിച്ചൊന്നും പരാമര്‍ശിച്ചതേയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."