സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരേ പ്രതിരോധമുയരണം: മുസ്‌ലിം സൗഹൃദ വേദി
തലശ്ശേരി: ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉറപ്പുനല്‍കുന്ന മത പ്രബോധനാവകാശം നിഷേധിക്കുന്ന തരത്തിലുള്ള സംഘപരിവാര്‍ ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ ജനാതിപത്യ പ്രതിരോധമുയരണമെന്ന് മുസ്‌ലിം സൗഹൃദ വേദി. ഡോ. സാക്കിര്‍ നായിക്കിനെയും പ്രബോധന സംരംഭങ്ങളെയും അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ മറവില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അപലപനീയമാണ്. സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകളും ഇന്റലിജന്‍സ് ഭാഷ്യങ്ങളും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ സമീപനം സമൂഹത്തില്‍ പുകമറ സൃഷ്ടിക്കാനും മതസമൂഹങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും അവിശ്വാസ്യതയും വര്‍ധിപ്പിക്കുവാനും മാത്രമെ ഉപകരിക്കുകയുള്ളൂവെന്നും സംഗമം അഭിപ്രായപ്പെട്ടു. കേരള വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.വി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ.എം മക്ബൂല്‍ അധ്യക്ഷനായി. അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍, എം.എം അക്ബര്‍, വി.പി അബ്ദുറഹ്മാന്‍, ഇസ്മായില്‍ കരിയാട്, ടി ഷാക്കിര്‍, ഉനൈസ് പാപ്പിനിശ്ശേരി, പി.ബി.എം ഫര്‍മീസ്, ആര്‍.പി ഹുസൈന്‍, പറക്കാട്ട് മഹമ്മൂദ്, സുബൈര്‍ ആല്‍ കൗസരി, ഡോ. നാസിമ്മുദ്ദീന്‍, ജവാദ് അഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."