മുഖ്യമന്ത്രി പദത്തിന് നോമ്പു നോറ്റ് ബി.ജെ.പി; വിട്ടുകൊടുക്കാതെ പി.ഡി.പി
ന്യൂഡല്‍ഹി: കശ്മീര്‍ മുഖ്യമന്ത്രി പദത്തില്‍ കണ്ണു നട്ട് ബി.ജെ.പി. ബി.ജെ.പി മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നതോടെ കശ്മീരിലെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുമെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം.
എന്നാല്‍ കശ്മീര്‍ മുഖ്യമന്ത്രിയും സഖ്യകക്ഷി നേതാവുമായ മെഹ്ബൂബ മുഫ്തി ഇതിന് വിസമ്മതം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മെഹബൂബയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സഖ്യകക്ഷികള്‍ക്കിടയില്‍ മുഖ്യമന്ത്രി പദം ഊഴം വെക്കണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. മുഖ്യമന്ത്രിമാര്‍ മാറി മാറി വരുന്നത് ജനങ്ങളുടെ അതൃപ്തി കുറക്കുമെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാല്‍ മെഹ്ബൂബ ഇക്കാര്യം അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പി.ഡി.പി - ബി.ജെ.പി സഖ്യമാണ് കശ്മീര്‍ ഭരിക്കുന്നത്.
ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതാണ് മെഹ്ബൂബ മുഫ്തിക്ക് തിരിച്ചടിയായത്. സംഭവത്തോടെ അവരുടെ ജനപിന്തുണ ഇടിഞ്ഞു. ജനങ്ങളുടെ എതിര്‍പ്പ് മൂലം ചൊവ്വാഴ്ച ഒരി പൊതുപരിപാടിയില്‍ നിന്ന് അവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."