ഓണാട്ടുകര ഫെസ്റ്റ് വെള്ളിയാഴ്ച ബഹ്റൈന്‍ കേരളീയ സമാജത്തിൽ
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം അങ്കണത്തില്‍ ജൂണ്‍ 21ന് വെള്ളിയാഴ്ച ഓണാട്ടുകര ഫെസ്റ്റ് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുനെസ്‌കോ അംഗീകാരം നേടി ലോകശ്രദ്ധയാകര്‍ഷിച്ച ഓണാട്ടുകരയിലെ ചെട്ടിക്കുളങ്ങര കുംഭഭരണിയുടെ ഭാഗമായാണ് ഈ ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്നും ഭരണി അനുഭവം വരും തലമുറകള്‍ക്ക് കൂടി പകരുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യമെന്നും സംഘാടകര്‍ വിശദീകരിച്ചു.
സമ്പന്നമായ ക്ഷേത്രസംസ്‌കാരത്തിന്റെയും ഉത്സവപ്പെരുമയുടെയും, കാര്‍ഷികസംസ്‌കാരത്തിന്റെയും നാടാണ് ഓണാട്ടുകര. ചെട്ടികുളങ്ങര ഉള്‍പ്പടെ മാവേലിക്കര താലൂക്ക് കാര്‍ത്തികപ്പള്ളി താലൂക്ക് തുടങ്ങി ചുറ്റുപാടുകളില്‍ ഉള്ള കാര്‍ഷിക പ്രദേശങ്ങള്‍ ഒത്തു ചേര്‍ന്ന സ്ഥലം കൂടിയാണ് ഓണാട്ടുകര എന്നറിയപ്പെടുന്നത്.
ആഘോഷത്തിന്റെ ഭാഗമായി രാവിലെ 10.30 മുതല്‍ ഓണാട്ടുകര കഞ്ഞി സദ്യ ആരംഭിക്കും. പാചക വിദഗ്ധന്‍ ജയന്‍ ശ്രീഭദ്രയുടെ മേല്‍നോട്ടത്തില്‍ പരമ്പരാഗത രീതിയിലാണിത് പാകപ്പെടുത്തുന്നത്. തുടര്‍ന്ന് വൈകീട്ട് 6.30 മുതല്‍ നൂറില്‍പ്പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന കുത്തിയോട്ട ചുവടും പാട്ടും അരങ്ങേറും. കുത്തിയോട്ട ആചാര്യന്‍ നാരായണ പിള്ളയോടൊപ്പം കുത്തിയോട്ട പരിശീലകന്‍ മധുചന്ദ്രനും നേതൃത്വം നല്‍കും. ഓണാട്ടുകര ഫെസ്റ്റിെന്റ എല്ലാ അനുഷ്ഠാന ചടങ്ങുകളും ചെട്ടികുളങ്ങര ക്ഷേത്ര തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും നടക്കുകയെന്നും സംഘാടകര്‍ അറിയിച്ചു.
സംഘാടകര്‍ക്കു പുറമെ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എം.പി രഘു എന്നിവരം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."