HOME
DETAILS

വിദേശികളെ വിറപ്പിച്ച കുഞ്ഞാലിമരക്കാര്‍

  
backup
June 22, 2019 | 5:28 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%81%e0%b4%9e

 

 

 

അറബികള്‍, ബാബിലോണിയര്‍, ഗ്രീക്കുകാര്‍, റോമക്കാര്‍, ചൈനക്കാര്‍ തുടങ്ങിയ വിദേശികള്‍ വന്നിറങ്ങിയ ഏറെ പ്രശസ്തവും കച്ചവടം പൊടിപൊടിക്കുകയും ചെയ്ത ഒരു കാലഘട്ടം ഉണ്ടായിരുന്നു കേരളത്തിന്, പ്രത്യേകിച്ച് കോഴിക്കോടിന്. കൂടാതെ ലോക സഞ്ചാരികളായ മാര്‍ക്കൊപോളൊ, ഇബിന്‍ ബത്തൂത്ത തുടങ്ങിയവരുടെ കാല്‍പാദങ്ങളുടെ സ്പര്‍ശനമേറ്റ് കോഴിക്കോട്ടെ മണ്ണ് കോരിത്തരിച്ചിരുന്നു. അവരെയെല്ലാം ഏറെ ആകര്‍ഷിച്ചത് കോഴിക്കോടിന്റെ സംസ്‌കാരവും, സത്യസന്ധതയും വ്യാപാരത്തിലെ ന്യായമായ രീതികളും ആയിരുന്നു.
പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷ്‌കാരും ഇക്കൂട്ടത്തില്‍ കേരളത്തില്‍ വരികയും താവളമടിക്കുകയും ചെയ്തിരുന്നു. ഇവരുടെ ലക്ഷ്യം വേറെ ആയിരുന്നു. കേരളത്തെ കൊള്ളയടിച്ച് യുദ്ധത്തിന് മുതല്‍കൂട്ടി മലഞ്ചരക്കുകള്‍ കഴിയുന്നത്രയും നാട് കടത്തുകയും ക്രമേണ കേരളത്തെ കാല്‍ക്കീഴിലാക്കുക എന്നതായിരുന്നു അത്.


പതിനാറാം നൂറ്റാണ്ടോടെ വിദേശ ഭീഷണി നേരിടുവാന്‍ സാമൂതിരി രാജാവ് സജ്ജമായിക്കഴിഞ്ഞിരുന്നു. കായംകുളം മുതല്‍ കോട്ടക്കല്‍ വരെ (വടകര കോട്ടക്കല്‍) ആയിരുന്നു സാമൂതിരിയുടെ അധികാര പരിധി. പറങ്കികളുടെ വരവ് വിജയമാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. തങ്ങളുടെ ഉദ്ദേശം നിറവേറ്റാന്‍ ഇനിയും വരാനായി ഉറപ്പിച്ചായിരുന്നു പറങ്കികള്‍ തിരിച്ചുപോയത്. ഒരുപാട് നാളുകള്‍ കാത്തിരിക്കുവാന്‍ ഇമ്മാനുവല്‍ രാജാവിനായില്ല. വാസ്‌ക്കോഡ ഗാമയെ നാലു കപ്പലുകളുമായി കേരളത്തിലേക്കയച്ചു.


ഇവരുടെ വരവ് സൗഹൃദമാണ് എന്ന് സാമൂതിരി തെറ്റിദ്ധരിച്ചു. പന്തലായനി കടപ്പുറത്ത് അവര്‍ക്ക് കപ്പലടുപ്പിക്കുവാന്‍ സമ്മതം നല്‍കുകയും സഹായത്തിനായി നായര്‍ പടയാളികളെ നല്‍കുകയും ചെയ്തു. തിരികെ പോകാന്‍ ഗാമ ഒരുങ്ങി. ഒപ്പം കപ്പലുകളില്‍ സുഗന്ധവ്യജ്ഞനങ്ങള്‍ വേണമെന്ന് ഗാമ സാമൂതിരിയോട് ആവശ്യപ്പെട്ടു. പകരം സ്വര്‍ണവും വെള്ളിയും നല്‍കാമെങ്കില്‍ ആകാം എന്ന് സാമൂതിരിയും. കാര്യം നടക്കാതെ പകയോടെ ഗാമക്ക് തിരിക്കേണ്ടിവന്നു.


ഇമ്മാനുവല്‍ രാജാവ് വെറുതെയിരുന്നില്ല. 13 കപ്പലുകളാണ് കേരളത്തിലേക്ക് വീണ്ടും അയച്ചത്. സമൂതിരി പഴയ വാക്കില്‍തന്നെ ഉറച്ച് നിന്നപ്പോള്‍ കൊച്ചി രാജാവും, കണ്ണൂരിലെ കോലത്തിരിയും നല്‍കിയ മലഞ്ചരക്കുകളുമായി സഘം വീണ്ടും തിരിച്ചു. ഇമ്മാനുവലിന് സാമൂതിരിയോട് അസഹനീയമായ കോപം ഉണ്ടായി. നാലാം തവണയും ഗാമയെ കോഴിക്കോട്ടേക്കയച്ചത് കണ്ണില്‍ കാണുന്നവരെയെല്ലാം കൊന്നൊടുക്കുവാനുള്ള ഉത്തരവുമായിട്ടാണ്. സാമൂതിരിക്ക് പറങ്കികളുടെ വരവിന്റെ ഉദ്ദേശം മനസിലായി. കടലിലും, കരയിലും തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചു. പൊന്നാനി തുറമുഖമായിരുന്നു പറങ്കികള്‍ ആദ്യമായി ആക്രമിച്ചത്.

കുഞ്ഞാലി മരക്കാരുടെ പിറവി

കൊച്ചിയിലെ ഒരു വ്യാപാര പ്രമുഖന്റെ മകനും കൂട്ടുകാരും ഈ അതിക്രമങ്ങളെ നേരിടാന്‍ തയ്യാറാണെന്ന് പറഞ്ഞ് സാമൂതിരി രാജാവിനെ മുഖം കാണിച്ചു. സൈന്യാധിപനില്ലാത്ത സേനക്ക് ആദ്യത്തെ സൈന്യാധിപനായി കുഞ്ഞാലിയെ നിയമിച്ചു. ഒപ്പം 'മരക്കാര്‍' എന്ന സ്ഥാനപ്പേരും നല്‍കി ആദരിച്ചു. മുസ്‌ലിം സൈന്യം ഒറ്റക്കെട്ടായി സാമൂതിരിയെ സംരക്ഷിച്ചു. ഇവിടെയാണ് ഒന്നാം കുഞ്ഞാലിയുടെ ജനനം നാം കാണുന്നത്. തുടര്‍ന്നുള്ള യുദ്ധത്തില്‍ ഒന്നാം കുഞ്ഞാലി പറങ്കികളുടെ നേതാവായ ലോറന്‍സോറയെ വധിച്ചു. അത് പോര്‍ച്ചുഗീസുകാരെ മാനസികമായി തളര്‍ത്തി.
കുഞ്ഞാലി ഒന്നും, രണ്ടും മരണമടഞ്ഞപ്പോള്‍ മൂന്നാം കുഞ്ഞാലി താവളം മാറ്റാന്‍ തീരുമാനിച്ചു. രാജാവില്‍നിന്നും സമ്മതം വാങ്ങി വടകരയിലെ കോട്ടക്കലില്‍ കോട്ട പണിയുകയും ചെയ്തു. 1595ല്‍ മൂന്നാം കുഞ്ഞാലിയും മരണമടഞ്ഞു. നാലാം കുഞ്ഞാലിയുടെ കാലഘട്ടം തച്ചോളി ഒതേനക്കുറുപ്പിന്റെ കാലഘട്ടം കൂടിയായിരുന്നു. കളരിയിലെ അഭ്യാസം കുഞ്ഞാലി നാലാമന് മുതല്‍കൂട്ടായി. പോര്‍ച്ചുഗീസുകാരുടെ 12 യുദ്ധക്കപ്പലുകള്‍ മുക്കുകയും 200ല്‍ അധികം പറങ്കികളെ കൊല്ലുകയും ചെയ്തു. യുദ്ധം കൊടുമ്പിരികൊണ്ടപ്പോള്‍ പോര്‍ച്ചുഗീസുകാര്‍ തന്ത്രം മാറ്റി.
ഇളം തലമുറക്കാരനായ രാജാവുമായി സൗഹൃദം സ്ഥാപിക്കുവാന്‍ പോര്‍ച്ചുഗീസുകാര്‍ അവസരം കണ്ടെത്തി. കൊട്ടാരത്തിലെ ആശ്രിതവത്സരനായിരുന്ന കാര്യക്കാരന്റെ നുണ പ്രചരണവും കൂടി ആയപ്പോള്‍ രാജാവും കെട്ടിലമ്മയും അതില്‍ വീണു. കുഞ്ഞാലി യുദ്ധത്തില്‍ ജയിച്ചുവന്നപ്പോള്‍ മുഖം കാണിക്കാന്‍കൂടി രാജാവ് അവസരം നല്‍കിയില്ല. ശക്തമായ യുദ്ധം കണ്ട രാജാവ്, കുഞ്ഞാലിയെ ഭയപ്പെടുകയും നാളെ തനിക്കെതിരെ കുഞ്ഞാലി തിരിയുമോ എന്ന സംശയത്തിന്റെ വിത്ത് മുളക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് മനസിലാക്കിയ മന്ത്രി മങ്ങാട്ടച്ചന്‍ രാജാവിന്റെ തെറ്റിദ്ധാരണ മാറ്റാന്‍ ഏറെ ശ്രമിച്ചു. മങ്ങാട്ടച്ചന് കുഞ്ഞാലിയെ നല്ല വിശ്വാസമായിരുന്നു.


പോര്‍ച്ചുഗീസുകാര്‍ സന്ധി സംഭാഷണത്തിന് അവസരം ഒരുക്കി. അത് അപകടമാണെന്ന് മങ്ങാട്ടച്ചന്‍ മനസിലാക്കിയിരുന്നു. രാജാവിനെ ധരിപ്പിക്കാനും ശ്രമിച്ചു. മന്ത്രിക്കായില്ല. താമസിയാതെ അമ്പതിനായിരം വരുന്ന സേനയുമായി പോര്‍ച്ചുഗീസുകാര്‍ കോട്ടക്കലിലെ കോട്ട ലക്ഷ്യംവച്ച് പുറപ്പെട്ടു. കോട്ടക്കലില്‍ കാലുകുത്തിയ പറങ്കിപ്പട വീടുകള്‍ കൊള്ളയടിക്കാന്‍ തുടങ്ങി. ജനങ്ങളെ പരുക്കേല്‍പ്പിച്ചു. ചെറുപ്പക്കാരികളെ തട്ടിക്കൊണ്ടുപോയി. ആക്രമണം കണ്ട് ഭയന്ന് ഓടാന്‍ തുടങ്ങിയ നാട്ടുകാര്‍ക്ക് ധാന്യ ശേഖരത്തില്‍നിന്നും ധാന്യങ്ങള്‍ കൊടുത്ത് സഹായിച്ചു കുഞ്ഞാലിമരക്കാര്‍. കടലില്‍ നീന്താന്‍ അറിയുന്നവര്‍ കപ്പലുകള്‍ക്ക് ദ്വാരം ഉണ്ടാക്കുകയും വെടിക്കോപ്പ് ശാലകള്‍ക്ക് തീയിടുകയും ചെയ്തു.

മരയ്ക്കാര്‍ക്കെതിരെ
സാമൂതിരി

കുഞ്ഞാലിയുടെ പരാജയം കാണാന്‍ കൊതിച്ച് സാമൂതിരി കുന്നിന് മുകളില്‍ തന്റെ സൈന്യത്തോടൊപ്പം കയറി നിന്നു. ശക്തമായ യുദ്ധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ലൂയിസ് ലഗാമ പിന്‍വാങ്ങി. തലമുറകളായി സാമൂതിരിമാരെ സംരക്ഷിച്ചുപോന്നവരായിരുന്നു മരക്കാര്‍മാര്‍. നാലാം കുഞ്ഞാലി സ്വന്തം രാജാവിനെതിരെ പട നയിക്കേണ്ടി വരുമോ എന്ന് രാജാവിന്റെ പ്രവൃത്തിയില്‍ നിന്നു മനസിലാക്കിയ പ്രിയ മാതാവിന് ആശങ്ക തോന്നി. അവര്‍ ഏറെ ദു:ഖിതയായി.


കടല്‍ യുദ്ധവും കഴിഞ്ഞ് വീട്ടില്‍ എത്തിയ മകനുമായി തന്റെ ദുഖം പങ്കുവച്ചു. തന്റെ യുദ്ധം സാമൂതിരിക്ക് എതിരായിട്ടല്ല എന്ന് മകന്‍ ഉമ്മയെ ബോധ്യപ്പെടുത്തിക്കൊടുത്തുവെങ്കിലും സാമൂതിരിയുടെ മാറ്റം കണ്ട ഉമ്മയുടെ വാക്കുകള്‍ മകന്‍ ഉള്‍ക്കൊണ്ടു. തന്റെയോ മകന്റേയോ ജീവന്‍ അപകടത്തില്‍ പെടുന്നത് ഉമ്മക്ക് അശേഷം ഭയം ഇല്ലായിരുന്നു. എന്നാല്‍, ഒരുപാട് പാവങ്ങളുടെ ജീവന്‍ ഇല്ലാതാക്കി, മൃതദേഹങ്ങള്‍ക്ക് മുകളില്‍കൂടി ആകരുത് ഒരു വിജയം എന്ന ചിന്ത ആ മാതാവിനെ വല്ലാതെ നൊമ്പരപ്പെടുത്തി.


ഉമ്മയുടെ വേദന പകര്‍ന്നെടുത്ത കുഞ്ഞാലിയുടെ മനസ് ഉമ്മയോടൊപ്പം സഞ്ചരിച്ചു. മാന്യമായ ഒരു ഉടമ്പടിക്ക് തയ്യാറാണെങ്കില്‍ സന്ധി സംഭാഷണത്തിന് തയ്യാറാണെന്ന് കുഞ്ഞാലി ഒരു സന്ദേശം മേപ്പയില്‍ കുറുപ്പിലൂടെ സാമൂതിരിക്ക് എത്തിച്ചു. ഒപ്പം മറ്റൊരു സന്ദേശം അറിയിക്കാനും കുറുപ്പിനോട് പറഞ്ഞു. 'കുഞ്ഞാലി യുദ്ധം ചെയ്യുന്നത് സാമൂതിരിക്ക് എതിരായിട്ടല്ല എന്നും പോര്‍ച്ചുഗീസുകാര്‍ക്കെതിരായിട്ടാണെന്നും രാജാവിനെ ബോധ്യപ്പെടുത്തണം'.

രക്തസാക്ഷിത്വം വരിച്ചനേരം

1599 മാര്‍ച്ച് 16 കുഞ്ഞാലി തന്റെ സഹ സേനാധിപന്മാരോടുകൂടി ഉമ്മയുടെ അനുഗ്രഹവും വാങ്ങി കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. ഒപ്പം 400 റോളം ഭടന്മാരും ഉണ്ടായിരുന്നു. തലയില്‍ കറുത്ത പട്ടുറുമാലും കെട്ടി, വാള്‍ തലകീഴായിപ്പിടിച്ച്, തലയും കുനിച്ച് ഭവ്യതയോടെ കുഞ്ഞാലി സാമൂതിരിയുടെ അടുത്ത് എത്തി വാള്‍ അടിയറവെച്ചു. ഉടനെ ഫുര്‍താദോ ചാടി എഴുന്നേറ്റ് കുഞ്ഞാലിയുടെ തോളില്‍ കടന്നുപിടിച്ച് ഒരു വശത്തേക്ക് തള്ളി. ഇത് കണ്ടു നിന്ന ഭടന്മാര്‍ കുപിതരായി. നിസഹായരായ, പരുക്കുകള്‍ ഏറ്റ ഭടന്മാരേയും, ചങ്ങലയില്‍ ബന്ധിച്ച കുഞ്ഞാലി മരക്കാരേയും കൊണ്ട് ഫുര്‍താദോ വൈസ്രോയിയുടെ മുമ്പില്‍ എത്രയും വേഗം ഹാജരാക്കാന്‍ ഗോവയിലേക്ക് പുറപ്പെട്ടു. കുഞ്ഞാലി മരക്കാരെ ഗോവയിലേക്ക് എത്തിച്ചുവെങ്കിലും രോഗബാധിതനായ വൈസ്രോയിയുടെ രോഗം മാറുന്നതുവരെ ഫുര്‍താദോക്ക് കാത്തിരിക്കേണ്ടിവന്നു. ഈ അവസരം കുഞ്ഞാലിയേയും കൂട്ടരേയും ക്രിസ്തുമതത്തില്‍ വിശ്വസിപ്പിക്കാനും ശ്രമിച്ചു.


1599 ഏപ്രില്‍ 11ന് വൈസ്രോയിയുടെ മുമ്പില്‍ കുഞ്ഞാലിമരക്കാരെ ഹാജരാക്കി. സന്തോഷത്തോടെ ആര്‍ത്തട്ടഹസിച്ചുകൊണ്ട് ആരാച്ചാരോട് കുഞ്ഞാലിയുടെ തലവെട്ടുവാന്‍ ആജ്ഞാപിച്ചു. വീട്ടില്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയായിരുന്ന മാതാവിന്റെ മുമ്പില്‍ ഒരു മാംസ പിണ്ഡം പൊടുന്നനെ വന്നുവീണു. മകന്‍ 'ശഹീദായി' എന്ന് ഉമ്മക്ക് മനസിലായി.

(കുഞ്ഞാലിമരക്കാരുടെ വീടിന്റെ പരിസരവാസികളായ ഉമ്മാമയില്‍നിന്നും, ശേഷം ഉമ്മയില്‍കൂടിയും വാമൊഴിയായി കേള്‍ക്കുവാന്‍ കഴിഞ്ഞതാണ് മകന്റെ തലവെട്ടിയ സമയംതന്നെ ചോരക്കട്ട പ്രാര്‍ഥനയില്‍ മുഴുകിയ ഉമ്മയുടെ മുമ്പില്‍ വന്ന് വീണു എന്ന കാര്യം)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിയേറ്റിട്ടും പിൻമാറിയില്ല; ഭീകരരെ പൂട്ടാൻ സൈന്യത്തിന് വഴികാട്ടിയായി ടൈസൺ

National
  •  a month ago
No Image

'റിപ്പോർട്ട് പുറത്തുവിടൂ, മാധ്യമങ്ങളെ വിരട്ടരുത്'; ധനമന്ത്രിക്കെതിരെ അഖിൽ മാരാർ

Kerala
  •  a month ago
No Image

ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; പരിശോധിച്ചപ്പോൾ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും; രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  a month ago
No Image

ടി20 ലോകകപ്പിൽ ചരിത്രം കുറിച്ച് ബുംറ: പ്രോട്ടീസിനെതിരെ ബാറ്റിംഗിൽ പതറി ഇന്ത്യ

Cricket
  •  a month ago
No Image

‌‌‌സേനയെ 20 വട്ടം വെട്ടിച്ച സെയ്‌ഫുള്ളക്ക് അന്ത്യം; കിഷ്‌ത്വാറിലെ വീട്ടിൽ ഭീകരരെ പൂട്ടി സൈന്യം

National
  •  a month ago
No Image

മഴ വില്ലനായി; പാക്-ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചിട്ടും ടി20യിൽ വമ്പൻ 'റെക്കോർഡുമായി' പാകിസ്ഥാൻ

Cricket
  •  a month ago
No Image

ഇറാനിൽ യുദ്ധഭീതി: പൗരന്മാരോട് ഉടൻ രാജ്യം വിടാൻ നിർദേശിച്ച് സെർബിയയും സ്വീഡനും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ നീക്കം

latest
  •  a month ago
No Image

ജാതിവിവേചനം: കർണാടകയിൽ ദർശനത്തിനെത്തിയ ദലിത് ദമ്പതികളെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കി; ഒരാൾ അറസ്റ്റിൽ

National
  •  a month ago
No Image

ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിൽ മനോവിഷമം; അഞ്ചലിൽ യുവാവ് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  a month ago
No Image

വിവാഹത്തലേന്ന് രണ്ട് യുവ അധ്യാപികമാർ വിഷം കഴിച്ച് മരിച്ചു; നാടിനെ നടുക്കി സഹോദരിമാരുടെ ആത്മഹത്യ

National
  •  a month ago