HOME
DETAILS

രാഹുലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; ബംഗളുരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

  
Web Desk
December 04, 2025 | 5:20 AM

rahul-mangoottil-last-location-sullia-driver-in-custody-bail-hearing-today

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവര്‍ പൊലിസ് കസ്റ്റഡിയില്‍. മലയാളിയായ ഇയാള്‍ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. രാഹുലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയിലാണെന്ന് കണ്ടെത്തിയിരുന്നു. 

രാഹുലിനെ ബെംഗളൂരുവില്‍ കൊണ്ടുവിട്ടെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലയിടങ്ങളില്‍ പൊലിസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും രാഹുലിനെ കണ്ടെത്താനായിരുന്നില്ല.

അതേസമയം, ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ഇന്നു വീണ്ടും പരിഗണിക്കും. കേസില്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് തുടര്‍വാദത്തിനായി ഇന്നത്തേക്ക് മാറ്റി. എന്നാല്‍ കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞില്ല.

മറ്റു കേസുകള്‍ പരിഗണിച്ചശേഷം 11.30നാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ നടപടികളാരംഭിച്ചത്. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. ബലാത്സംഗ കേസില്‍ ഗുരുതര പരാമര്‍ശങ്ങളാണ് രാഹുലിനെതിരേ പൊലിസ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സീല്‍ ചെയ്ത കവറിലുള്ള പൊലിസ് റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി മൊഴികളും ബലാത്സംഗം നടത്തിയതിന്റെ തെളിവുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്. യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും പൊലിസ് കോടതിക്ക് കൈമാറി.


ഗര്‍ഭിണിയായിരിക്കെ അതിജീവിതയെ ഉപദ്രവിച്ചു; രാഹുലിനെതിരേ ഗുരുതര തെളിവുകള്‍

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഗുരുതര തെളിവുകള്‍ നിരത്തി മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ഗര്‍ഭിണിയായിരിക്കെഅതിജീവിതയെ രാഹുല്‍ ഉപദ്രവിച്ചുവെന്നും തെളിവുകള്‍ ഉണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. കുടുംബപ്രശ്നങ്ങള്‍ രാഹുല്‍ മുതലെടുത്തുവെന്നും രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഗര്‍ഭിണിയായിരിക്കെ അതിജീവിതയെ രാഹുല്‍ ഉപദ്രവിച്ചത് വ്യക്തമാക്കുന്ന തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിജീവിതയെ പാലക്കാട്ടേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുകയും കഠിനമായ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതിനുള്ള തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. നഗ്നചിത്രം എടുത്ത് ഭീഷണിപ്പെടുത്തിയതിനും തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ലൈംഗികബന്ധം നടന്നത് പരസ്പര സമ്മതത്തോടെ ആണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പീഡനമായിരുന്നെങ്കില്‍ നേരത്തെ രാഹുലിനെതിരേ പരാതി കൊടുക്കാമായിരുന്നുവെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. കേസിന് പിന്നില്‍ സി.പി.എം - ബി.ജെ.പി. ഗൂഢാലോചനയുണ്ട്. രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നല്‍കിയത് തുടങ്ങിയ വാദങ്ങളാണ് രാഹുലിന്റെ അഭിഭാഷകന്‍ മുന്നോട്ട് വച്ചത്.

 

 

Driver who took MLA Rahul Mangoottil to Bengaluru is in police custody as investigators trace Rahul’s last location to Sullia. Court to hear his anticipatory bail plea today, with prosecution submitting serious evidence in the rape case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  4 days ago
No Image

ദോഹ  കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar
  •  4 days ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala
  •  4 days ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് സി.കെ.പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച്ച 

Kerala
  •  4 days ago
No Image

ചരിത്രത്തിൽ നാലാമൻ; ഇതിഹാസങ്ങൾക്കൊപ്പം ഏഷ്യ കീഴടക്കി ഹിറ്റ്മാൻ

Cricket
  •  4 days ago
No Image

വീണ്ടും സച്ചിന്റെ റെക്കോർഡ് തകർത്തു; കിവികൾക്കെതിരെ ചരിത്രം കുറിച്ച് കോഹ്‌ലി

Cricket
  •  4 days ago
No Image

തായ്‌ലന്‍ഡില്‍ ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ തകര്‍ന്നുവീണു; പാളം തെറ്റി, തീപിടിച്ചു;  22 പേര്‍ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

കെ.എം മാണി സ്മാരകത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച സര്‍ക്കാര്‍, കോടിയേരി സ്മാരകത്തിനും ഭൂമി അനുവദിച്ചു

Kerala
  •  4 days ago
No Image

'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ...' പൊതുവേദിയില്‍ വീണ്ടും സുരേഷ്‌ഗോപിയുടെ അധിക്ഷേപ പരാമര്‍ശം

Kerala
  •  4 days ago
No Image

'എന്റെ കാലുകള്‍ എനിക്ക് മുന്‍പേ സ്വര്‍ഗത്തിലേക്ക് പോയതാണ്' കുരുന്ന് ജീവിതങ്ങള്‍ തകര്‍ത്തെറിഞ്ഞ ഗസ്സ

International
  •  4 days ago