HOME
DETAILS

സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ 26 വരെ റിമാന്‍ഡ് ചെയ്തു

  
backup
November 13, 2020 | 12:59 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d-2


കള്ളക്കടത്തിലെ പണം ഒളിപ്പിക്കാന്‍ അറിഞ്ഞുകൊണ്ട് ശ്രമിക്കുന്നത് കുറ്റകരമെന്ന് കോടതി
സ്വന്തം ലേഖിക
കൊച്ചി: നയതന്ത്രബാഗേജിലൂടെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ 26വരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായതുമുതല്‍ തുടര്‍ച്ചയായ 14ദിവസം ചോദ്യംചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കസ്റ്റഡികാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ ശിവശങ്കറിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡോ. കൗസര്‍ എടപ്പഗത്താണ് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചത്.
പകല്‍ മുഴുവന്‍ നീണ്ടുനിന്ന വാദങ്ങള്‍ക്കൊടുവില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷമായിരുന്നു ഉത്തരവ്. അതേസമയം ശിവശങ്കറിന്റെ ജാമ്യാപേക്ഷപരിഗണിച്ച കോടതി വിധിപറയാന്‍ 17ലേക്ക് മാറ്റി.
സ്വര്‍ണക്കടത്ത് നടത്തിയത് ശിവശങ്കറിന്റെ അറിവോടെയും ഒത്താശയോടെയുമാണെന്ന് ഇ.ഡി കോടതിയെ ബോധിപ്പിച്ചു. ശിവശങ്കറിനെതിരേ ഗുരുതരമായ ആരോപണമാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഉന്നയിച്ചത്. 2019 നവംബര്‍ മുതലാണ് സ്വര്‍ണക്കടത്ത് തുടങ്ങിയതെന്നാണ് പ്രതികള്‍ പറയുന്നത്. എന്നാല്‍ അതിനുമുമ്പ് തന്നെ സ്വപ്നയുമായി വിവിധ കുറ്റകൃത്യങ്ങളില്‍ ശിവശങ്കര്‍ ഏര്‍പ്പെട്ടിരുന്നു.
ഇതില്‍ നിന്ന് അനധികൃത സ്വത്ത് സമ്പാദനവും നടത്തി. ഈ സ്വത്ത് ഒളിപ്പിക്കുന്നതിനാണ് സ്വപ്നയുടെ പേരില്‍ 2018ല്‍ രണ്ട് ബാങ്ക് ലോക്കറുകള്‍ തുടങ്ങിയതെന്നും ഇ.ഡി കോടതിയെ അറിയിച്ചു. സ്വപ്നയെ പൂര്‍ണവിശ്വാസമില്ലാത്തതിനാലാണ് തന്റെ വിശ്വസ്തനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ലോക്കറിന്റെ സംയുക്ത ഉടമയാക്കിയത്.
കൂടുതല്‍ കമ്മിഷന്‍ വിഹിതം സ്വപ്നയില്‍ നിന്ന് ലഭിച്ചുതുടങ്ങിയതോടെ ശിവശങ്കര്‍ മൂന്നാമത് ഒരുലോക്കര്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായും ഇ.ഡി അറിയിച്ചു.
ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിനുള്ള കോഴ പണം ആയിരുന്നുവെന്നും ഇ.ഡി വാദിച്ചു. ശിവശങ്കറിനെ രക്ഷിക്കാന്‍ സ്വപ്ന തുടക്കത്തില്‍ തെറ്റായമൊഴി നല്‍കിയിരുന്നു.
എന്നാല്‍ ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് സ്വപ്ന ശിവശങ്കറിന്റെ പങ്ക് വിശദീകരിച്ചതെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
കള്ളക്കടത്തിലൂടെയുള്ള വരുമാനമെന്ന അറിവോടെയാണ് ശിവശങ്കര്‍ പ്രവര്‍ത്തിച്ചതെന്നാണ് ഇ.ഡിയുടെ റിപ്പോര്‍ട്ടിലൂടെ മനസിലാകുന്നതെന്ന് കോടതി വ്യക്തമാക്കി. കള്ളക്കടത്തിലെ പണം ഒളിപ്പിക്കാന്‍ അറിഞ്ഞുകൊണ്ട് ശ്രമിക്കുന്നത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഇ.ഡി യുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു.
നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഏത് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  5 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  5 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  5 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  5 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  5 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  5 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  5 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  5 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  5 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  5 days ago