HOME
DETAILS

'മാപ്പു പറയില്ല, പിഴയുമടക്കില്ല' -തുറന്നടിച്ച് വീണ്ടും കുനാല്‍ കമ്ര

  
backup
November 13 2020 | 09:11 AM

national-kunal-kamra-against-supreme-court-2020

ന്യൂഡല്‍ഹി: കോടതിയെ വിമര്‍ശിക്കുന്ന തന്റെ ട്വീറ്റുകള്‍ മാപ്പു പറയില്ലെന്ന് തുറന്നടിച്ച് ഹാസ്യാവതാരകന്‍ കുനാല്‍ കമ്ര. തന്റെ നിലപാട് വ്യക്തമാക്കി കോടതിക്കയച്ച കത്ത് ട്വീറ്റ് ചെയാതു കൊണ്ടാണ് അദ്ദേഹം മാപ്പു പറയില്ലെന്ന് ട്വീറ്റ് ചെയ്തത്.

തന്റെ ട്വീറ്റുകളില്‍ കോടതിയലക്ഷ്യത്തിന് നടപടി എടുക്കാനുള്ള നീക്കത്തെ പരിഹസിച്ച് കഴിഞ്ഞ ദിവസം കുനാല്‍ കമ്ര രംഗത്തെത്തിയിരുന്നു. താന്‍ നടത്തിയിരിക്കുന്നത് കോടതി അലക്ഷ്യമല്ലെന്നും ഭാവി രാജ്യസഭാസീറ്റ് അലക്ഷ്യമാണെന്നുമാണ് കുനാല്‍ ട്വീറ്റ് ചെയ്തത്. 'അതിനെ കോടതിയലക്ഷ്യമെന്ന് വിളിക്കരുത്, അത് ഭാവി രാജ്യസഭാ സീറ്റ് അലക്ഷ്യമാണ്'- കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വിരമിച്ച ജഡ്ജിമാര്‍ സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നതിനെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു കുനാല്‍.

ആത്മഹത്യ പ്രേരണക്കേസില്‍ അര്‍ണബിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയുള്ള കുനാല്‍ കമ്രയുടെ ഏതാനും ട്വീറ്റുകളാണ് വിവാദമായത്. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തില്‍ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്ക് ഷാംപെയ്ന്‍ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാര്‍ക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ആത്മഹത്യ പ്രേരണക്കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണെന്ന് കാണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍, നിരവധിയാളുകളുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കാതെ കിടക്കുമ്പോള്‍ അര്‍ണബിന്റെ ഹരജി അടിയന്തരമായി പരിഗണിച്ചതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അര്‍ണബിന്റെ നിരന്തര വിമര്‍ശകനാണ് സ്റ്റാന്‍ഡ് അപ് കൊമേഡിയനായ കുനാല്‍ കമ്ര.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago