HOME
DETAILS

ഉച്ചഭക്ഷണ വിതരണത്തിലെ ക്രമക്കേട്: പൊതുവിദ്യാഭ്യസ വകുപ്പ് അന്വേഷണം തുടങ്ങി

  
backup
May 19 2017 | 01:05 AM

%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d


കാക്കനാട്: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിലെ ക്രമക്കേടുകളില്‍ പൊതുവിദ്യാഭ്യസ വകുപ്പ് അന്വേഷണം തുടങ്ങി. കൊച്ചി നഗരത്തിലെ പനമ്പിള്ളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചാരിറ്റബിള്‍ സംഘടകളില്‍ നിന്ന് സംഭാവന വാങ്ങി ഉച്ചഭക്ഷണ വിതരണം നടത്തിയതില്‍ ക്രമക്കേടുകള്‍ ആരോപിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വന്‍കിട പൊതുമേഖല സ്ഥാപനങ്ങള്‍ ഉച്ചഭക്ഷണത്തിന് സംഭാവന നല്‍കുന്ന ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സമാനമായ തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കൊച്ചിയിലെ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് സംഭാവന വാങ്ങി തിരിമറി നടത്തിയതായി വിജിലന്‍സിനു സ്വകാര്യ വ്യക്തി പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ വിവിധ ചാരിറ്റബിള്‍ സംഘടനകളില്‍ നിന്ന് വാങ്ങിയ സംഭാവനകളില്‍ ഒന്ന് മുതല്‍ ഒന്നര ലക്ഷം രൂപ വരെ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംശയിക്കുന്നത്. ഉച്ചഭക്ഷണത്തിന് ചാരിറ്റബിള്‍ സംഘടനകളില്‍ നിന്ന് വാങ്ങിയ സംഭാവന വ്യക്തിപരമായ അക്കൗണ്ടിലേക്ക് സ്വീകരിച്ചു തിരിമറി നടത്തിയതെന്ന് തെളിവ് സഹിതം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പരിശോധനക്കെത്തിയത്. സ്‌കൂള്‍ അധ്യാപകരുടെ വ്യക്തിപരമായ അക്കൗണ്ട് പരിശോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് നിയമപരമായി അവകാശമില്ലെന്നിരിക്കെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
സ്‌പോണ്‍സര്‍മാരില്‍ നിന്ന് വാങ്ങുന്ന ഉച്ചഭക്ഷണ സംഭാവന സ്‌കൂള്‍ അധികൃതര്‍ സുതാര്യമായി ചെലവഴിക്കുന്നില്ലെന്നാണ് വ്യാപക പരാതി ഉയര്‍ന്നിട്ടുള്ളത്. സ്‌കൂളിന്റെയോ അല്ലെങ്കില്‍ പി.ടി.എയുടെ അകൗണ്ടില്‍ പണം സ്വീകരിക്കാതെ സ്‌കൂള്‍ അധികൃതര്‍ സ്വന്തം അകൗണ്ടില്‍ സംഭാവന സ്വീകരിച്ച് ചെലവഴിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം.
കൂട്ടികള്‍ കൂടുതലുള്ള സ്‌കൂളുകള്‍ക്ക് പൊതുമേഖല സ്ഥാപനങ്ങള്‍ വന്‍ തുകയാണ് ഉച്ചഭക്ഷണത്തിനായി നല്‍കുന്നത്. താരതമ്യേന കുട്ടികള്‍ കുറവുള്ള കൊച്ചിയിലെ ഗവ. സ്‌കളില്‍ ലക്ഷങ്ങളുടെ തിരിമറിയാണ് അരങ്ങേറിയതെങ്കില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ കൈയഴിഞ്ഞ് സഹായിക്കുന്ന സ്‌കൂളുകളില്‍ വന്‍ തുകയുടെ തിരിമറി നടക്കുന്നതായാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്.
പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവുള്ളതിനാലാണ് സ്‌കുളുകള്‍ക്ക് സംഭാവന നല്‍കുന്നത്. ഉച്ചഭക്ഷണത്തിന് അരിയും പലചരക്ക് വാങ്ങിയതിന്റെ ബില്ലുകള്‍ വാങ്ങി കണക്ക് ബോധിപ്പിക്കുന്നതല്ലാതെ നല്‍കിയ സംഭാവന ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാറില്ല.
അതെസമയം ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് വിനിയോഗം മാത്രമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നൂണ്‍ മീത്സ് വിഭാഗം പരിശോധിക്കാറുള്ളത്. പുറമെ നിന്ന് സംഭാവന വാങ്ങി ഉച്ച ഭക്ഷണം വിതരണം നടത്തിയതിന്റെ കണക്ക് വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തതാണ് ക്രമക്കേടുകതള്‍ക്ക് സാഹചര്യമൊരുക്കുന്നതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago