കുട്ടംപേരൂര്‍ ആറ് കാണാന്‍ ജര്‍മ്മന്‍ സംഘമെത്തി
മാന്നാര്‍: കുട്ടംപേരൂര്‍ ആറിന്റെ ഒന്നാംഘട്ട നവീകരണത്തിന്റെ പൂര്‍ത്തീകരണം കാണുവാന്‍ ജര്‍മ്മന്‍ സംഘം മാന്നാറിലെത്തി.
ഉളുന്തിയില്നിന്നും എണ്ണയ്ക്കാട് വരെയുളള നാല് കിലോമീറ്റര്‍ അവര്‍ ബോട്ടില്‍ സഞ്ചരിച്ച് കാര്യങ്ങള്‍ വിലയിരുത്തി. ജര്‍മ്മന്‍ കമ്പനിയായ സെന്വാടെകിലെ ടെക്നിക്കല്‍ ഉദ്യോഗസ്ഥരായ റയിനെറി കോറി, ബോര്നാഡ് ഫ്രിക്സ് എന്നിവരാണ് എത്തിയത്. കമ്പനിയുടെ സാമൂഹിക സേവനത്തിന്റെ ഭാഗമായി ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ആറിന്റെ നവീകരണത്തിനാവശ്യമായ ട്രഡ്ജിംഗ് മെഷീനിന്റെ പ്രവര്‍ത്തനം ഇവര്‍ കമ്പ്യൂട്ടറില്‍ കാണിച്ചുകൊടുത്തു.
മറ്റ് സഹായ വാഗ്ദാനങ്ങള്‍ ഒന്നും ചര്‍ച്ചയില്‍ കണ്ടില്ല. കമ്പനി കോ- ഓര്‍ഡിനേറ്റര്‍മാരായ തമ്പു കുര്യന്, ജോണ്‍ ജോണ്‍ ഏബ്രഹാം എന്നിവര്‍ സംഘത്തോടൊപ്പം എത്തിയിരുന്നു.
ബോട്ടിലെ യാത്രയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വിശ്വംഭരപണിക്കര്‍, മെമ്പര്‍ ജോസ്കുട്ടി കടവില്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ ഇവര്‍ക്ക് ഹൃദ്യമായ സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."