പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് 30 വരെ അപേക്ഷ നല്‍കാം
തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 30 വരെ അപേക്ഷ നല്‍കാം. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
30 വരെ ലഭിച്ച അപേക്ഷകള്‍ ന്യായമെങ്കില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തുക അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട സമിതി പരിശോധിക്കണം. ഈ അപ്പീലുകള്‍ സത്യസന്ധമെന്ന് ബോധ്യപ്പെട്ടാല്‍ ഇവര്‍ക്കും നഷ്ടപരിഹാരം നല്‍കും. ഇത്തരത്തില്‍ ഈ മാസം 30 വരെ ലഭിക്കുന്ന അപ്പീലുകള്‍ പരിഗണിക്കണമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ പുതിയ ഉത്തരവ്. നിരവധി അപേക്ഷകള്‍ പരിഗണിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തിലാണ് സമയം നീട്ടിയതെന്നും ഉത്തരവില്‍ പറയുന്നു.
പ്രളയാനന്തര കണക്കെടുപ്പില്‍ ഉള്‍പ്പെടാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷ നല്‍കാന്‍ ഇനിയും അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."