കാലികറ്റ് സര്‍വകലാശാല എന്‍.എസ്.എസ് അവാര്‍ഡ് ചിറ്റൂര്‍ കോളജിന്
പാലക്കാട്: കാലികറ്റ് സര്‍വകലാശാല എന്‍.എസ്.എസ് അവാര്‍ഡ് ചരിത്രത്തിലാദ്യമായി ചിറ്റൂര്‍ കോളജിന്.അര്‍ഹതക്കുള്ള അംഗീകാരമായി അവാര്‍ഡ് തേടിയെത്തിയ സന്തോഷത്തിലാണ് കോളജ് അധികൃതരും പ്രോഗ്രാം ഒഫീസര്‍മാരും,യൂണിറ്റുകളും,വളണ്ടിയേഴ്‌സും.
പ്രോഗ്രാംഓഫീസര്‍മാരായ കെ.പ്രദീഷ്,സി.ജയന്തി,75,39 യൂനിറ്റുകള്‍,വളണ്ടിയര്‍മാരായ വി.ഷിജില്‍,ആര്‍.ഷാനി എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
പ്രോഗ്രാം ഒഫീസര്‍മാരായ കെ.പ്രദീഷ്,സി.ജയന്തി എന്നിവരുടെ നേതൃത്വത്തില്‍ മാതൃകാപരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചവരാണ് ഇവര്‍.പ്രളയ ബാധിത മേഖലകളിലെ നിസ്വാര്‍ത്ഥ സേവനം,ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ സഹായങ്ങള്‍,രണ്ട് ഭവനങ്ങളുടെ നിര്‍മ്മാണം,നൂറിലധികം വരുന്ന വീടുകളുടെ ശുചീകരണം,നാശനഷ്ടം സംഭവിച്ച അറുനൂറിലധികം വീടുകളുടെ കണക്കെടുപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കൈയ്യടി നേടിയിട്ടുണ്ട് ഈ സംഘം.
പൊതു സമൂഹത്തില്‍ ഇറങ്ങിചെന്നുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയാണ് നേടി കൊടുത്തത്.കൂടാതെ 14 കുളങ്ങളുടെ നവീകരണം,അയ്യായിരത്തോളം പനതൈകള്‍ വളര്‍ത്തിയെടുക്കല്‍,ജില്ലാതല കലോത്സവങ്ങള്‍,രക്തദാന ക്യാംപുകള്‍,സൈക്കിള്‍ റാലികള്‍,ലഹരി വിരുദ്ധ ക്യാംപയിന്‍,പച്ചക്കറി തോട്ടങ്ങളുടെ നിര്‍മ്മാണം എന്നിങ്ങനെ പോകുന്നു ഇവരുടെ പ്രവര്‍ത്തന നേട്ടങ്ങള്‍.പ്രശംസനീയമായ ഇത്തരം പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാതെ വയ്യ.
ഇതിന് മുന്‍പും ഒട്ടേറെ അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട.് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പുരസ്‌കാരം,ആരോവില്‍ ഫൗണ്ടേഷന്‍ ദക്ഷിണേന്ത്യന്‍ ജൈവ വൈവിധ്യ പുരസ്‌കാരം,സാമുഹ്യ നീതി വകുപ്പ് ജില്ലാ എക്‌സല്ലെന്‍സ് അവാര്‍ഡ്, എന്നിവ അതില്‍ ചിലത് മാത്രം.സര്‍വ്വകലാശാല എന്‍.എസ്.എസ് അവാര്‍ഡിലൂടെ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി ചരിത്രം രചിച്ചിരിക്കുകയാണീ സംഘം.മാതൃകാപരമായ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."