നാല് സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍ക്ക് സ്ഥാനക്കയറ്റം
ആലപ്പുഴ: നിലവിലുള്ള ചീഫ് എന്‍ജിനീയര്‍മാരുടെ ഒഴിവുകളിലേക്ക് നാല് സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരെ സീനിയോരിറ്റി അടിസ്ഥാനത്തില്‍ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവായി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.
മനോമോഹന്‍, അശോക് കുമാര്‍, ഹൈജീന്‍ അല്‍ബര്‍ട്ട്, ബീന എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ചീഫ് എന്‍ജിനീയര്‍മാരായിരുന്ന പ്രഭാകരന്, രവീന്ദ്രന്, ത്രിവിക്രമന്‍, സുരേഷ് എന്നിവര്‍ വിരമിച്ച ഒഴിവുകളിലേക്കാണ് ഇവര്‍ക്കു സ്ഥാനക്കയറ്റം കിട്ടിയത്.
സീനിയോരിറ്റിയാണ് സെക്രട്ടേറിയറ്റില്‍ കാലാകാലങ്ങളായി സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡം. വിജിലന്‍സ് വകുപ്പ് വിലക്കുന്ന കേസുകളില്‍ പ്രൊമോഷന് നല്‍കാറില്ല.
മേല്‍പ്പറഞ്ഞ നാല് കേസുകളില്‍ വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് നല്‍കിയിട്ടുണ്ട്. മനോമോഹന്‍ പാലങ്ങളുടെയും അശോക് കുമാറിന് ദേശീയപാതയുടെയും ബീനയ്ക്ക് മെയിന്റനന്‍സ് വകുപ്പിന്റെയും ചുമതലയാണു നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."