HOME
DETAILS

നിര്‍ഭയ ഹോമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

  
backup
July 27 2016 | 20:07 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%af-%e0%b4%b9%e0%b5%8b%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa


തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യനീതിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഹോമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. നിര്‍ഭയ ഹോമുകള്‍ക്കു മൂന്നുമാസത്തെ പ്രവര്‍ത്തനത്തിനുള്ള തുക മുന്‍കൂര്‍ ആയി  നല്‍കുകയായിരുന്നു കീഴ്‌വഴക്കം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നശേഷം ഇതുവരെ ഫണ്ട് ലഭിച്ചിട്ടില്ലെന്നാണു നിര്‍ഭയ അധികൃതര്‍ നല്‍കുന്ന വിശദീകരണം. മിക്ക ഹോമുകള്‍ക്കും ആവശ്യത്തിനു പരിശീലനം ലഭിച്ച ജീവനക്കാരില്ല. രണ്ടുമാസമായി  ശമ്പളം മുടങ്ങിയിരിക്കുകയാണ്.


സംസ്ഥാനത്തെ11 നിര്‍ഭയ ഹോമുകളിലായി നാനൂറോളം അന്തേവാസികളാണുള്ളത്. ഇതില്‍ കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഓരോന്നും തിരുവനന്തപുരത്ത് മൂന്നും നിര്‍ഭയ ഹോമുകള്‍ക്ക് കേരള മഹിളാ സമാഖ്യ സൊസൈറ്റിയും കോഴിക്കോട് നിര്‍ഭയ ഹോം കെ.അജിതയുടെ നേതൃത്വത്തിലുള്ള അന്വേഷിയും ആണ് മേല്‍നോട്ടം വഹിക്കുന്നത്.  എറണാകുളത്തെ നിര്‍ഭയ ഹോം കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് എന്ന സ്ഥാപനവും തൃശൂരിലെ നിര്‍ഭയ ഹോം ബതേസ്ഡ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയുടെ മേല്‍നോട്ടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.   ഇതില്‍ മഹിളാ സമാഖ്യ സൊസൈറ്റിയുടെ കീഴിലുള്ള നിര്‍ഭയ ഹോമുകളെല്ലാം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൊണ്ട് വീര്‍പ്പുമുട്ടുകയാണ്

.
ലൈംഗിക ചൂഷണത്തിനും വേശ്യാവൃത്തിക്കും ഇരയായ പെണ്‍കുട്ടികളെയും സ്ത്രീകളെയും പുനരധിവസിപ്പിച്ചുകൊണ്ട് ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, ചികിത്സ, നിയമസഹായം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ 2012ലാണ് സംസ്ഥാനത്ത് നിര്‍ഭയഹോമുകള്‍ ആരംഭിച്ചത്.


സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ആരംഭിച്ച നിര്‍ഭയ ഹോമുകളുടെ മേല്‍നോട്ട ചുമതല വിവിധ സംഘടനകള്‍ക്ക് കൈമാറുകയായിരുന്നു. അന്തേവാസികളുടെ എണ്ണത്തിനനുസരിച്ച് അവര്‍ക്ക് പര്യാപ്തമായ സൗകര്യം ഒരുക്കാന്‍ നിര്‍ഭയ ഹോമുകള്‍ക്ക് കഴിയുന്നില്ല. ഒരു അന്തേവാസിക്ക് രണ്ടായിരം രൂപയാണ് ആഹാരം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് പ്രതിമാസം അനുവദിച്ചിരിക്കുന്നത്.

മഹിളാ സമാഖ്യ സൊസൈറ്റിക്കു കീഴിലുള്ള നിര്‍ഭയ ഹോമുകളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 21പേരാണ് പ്രസവിച്ചത്. ഇവരുടെ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍പോലും അനുവദിച്ച തുക തികയുന്നില്ലെന്നു അധികൃതര്‍ പറയുന്നു. ലൈംഗികപീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയും മുതിര്‍ന്ന സ്ത്രീകളെ കോടതികളുമാണ് നിര്‍ഭയ ഹോമുകള്‍ക്ക് കൈമാറുന്നത്.


ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് മെഡിക്കല്‍ സഹായത്തിനു പുറമേ യഥാസമയങ്ങളില്‍ കൗണ്‍സലിങ് ലഭ്യമാക്കണമെന്നു നിര്‍ദേശമുണ്ടെങ്കിലും ഇവരെ ഡോക്ടര്‍മാരുടെ അടുത്തെത്തിക്കാന്‍ പലപ്പോഴും ഓഫിസ് വാഹനം ഇല്ലാത്തതിനാല്‍ ബസുകളെയാണ് ആശ്രയിക്കുന്നത്. ഹോം മാനേജര്‍, ഫുള്‍ടൈം റെസിഡന്‍സ് വാര്‍ഡന്‍, ഫീല്‍ഡ് വര്‍ക്കര്‍, സോഷ്യല്‍വര്‍ക്കര്‍, ലീഗല്‍ കൗണ്‍സിലര്‍, കെയര്‍ടേക്കര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിങ്ങനെയാണ് ഓരോ നിര്‍ഭയ ഹോമിലെയും സ്റ്റാഫ് ഘടന. ഇവര്‍ക്കെല്ലാംകൂടി പ്രതിമാസം 85,000 രൂപയാണ് ശമ്പളയിനത്തില്‍ വേണ്ടിവരുന്നത്. ഇതുകൂടാതെ അറ്റകുറ്റപ്പണികള്‍ക്കും മറ്റു ചെലവുകള്‍ക്കും തുക വേണ്ടിവരുന്നുണ്ട്. അതേസമയം മിക്ക തസ്തികകളിലും തീരെ കുറഞ്ഞ ശമ്പളമാണ് നിശ്ചയിച്ചിരിക്കുന്നത്.


എം.എ സൈക്കോളജി യോഗ്യതയുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് 5,000 രൂപയും അഭിഭാഷക പരിചയമുള്ള ലീഗല്‍ കൗണ്‍സിലര്‍ക്ക് 8,000 രൂപയും ഫുള്‍ടൈം റസിഡന്‍സ് വാര്‍ഡന് 10,000 രൂപയുമാണ് പ്രതിമാസശമ്പളം. വേതനം കുറവായതുകൊണ്ട് ഇവിടേക്ക് തൊഴിലിന് അപേക്ഷിക്കാന്‍പോലും ഉദ്യോഗാര്‍ഥികള്‍ തയാറാകാറില്ല.


അന്തേവാസികള്‍ക്ക് പ്രതിമാസം അനുവദിച്ചിരിക്കുന്ന തുകയും ജീവനക്കാരുടെ ശമ്പളവും ഉയര്‍ത്തുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. അതേസമയം പുതിയതായി അഞ്ച് നിര്‍ഭയ ഹോമുകളും ഒരു വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെല്ലും ആരംഭിക്കാനുള്ള സാമൂഹ്യനീതി വകുപ്പിന്റെ തീരുമാനവും കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago