കെ.പി.എസ്.എച്ച്.എ സംസ്ഥാന അധ്യാപക അവാര്‍ഡ് ടി.മുഹമ്മദ് മാസ്റ്റര്‍ക്ക്
മേല്‍മുറി: കേരള എയ്ഡഡ് സ്‌കൂള്‍ ഹെഡ്മാസ്റ്റേര്‍സ് അസോസിയേഷന്റെ സംസ്ഥാന അധ്യാപക അവാര്‍ഡ് മേല്‍മുറി എം.എം.ഇ.ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ടി.മുഹമ്മദ് മാസ്റ്റര്‍ കരസ്ഥമാക്കി. സ്‌കൂളില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളായ പ്രകൃതി സൗഹൃദ ക്യാമ്പയിന്‍, പ്ലാസിക് വിമുക്ത ക്യാമ്പസ്, പുകവലിക്കും മയക്കു മരുന്നിനും എതിരെയുള്ള ബോധവത്കരണം, രക്ഷിതാക്കള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസുകള്‍, ക്ലാസ് ക്യാബിനറ്റ്, കമ്മ്യൂണിറ്റി സ്‌കൂള്‍ പദ്ധതി, ലീഡര്‍ഷിപ്പ് പരിശീലനം, സഹപാഠിക്കൊരു വീട് പദ്ധതി, പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ വാഹന പ്രചരണ ജാഥ,ഗൃഹ സന്ദര്‍ശനം, ആരോഗ്യ ട്രാഫിക് ബോധവല്‍കരണ ക്ലാസുകള്‍, സ്റ്റുഡന്റ്‌സ് റിസോഴ്‌സ് ഗ്രൂപ്പ് ക്ലാസുകള്‍, എസ്.എസ്.എല്‍.സി രാത്രികാല പഠന ക്ലാസുകള്‍, ഹരിത വിദ്യാലയം, ഈച്ച് വണ്‍ ടീച്ച് വണ്‍ ക്ലാസുകള്‍, മികച്ച് ക്ലാസുകള്‍ക്കുള്ള റോളിംഗ് ട്രോഫി, ചൈല്‍ഡ് ഫ്രണ്ട്‌ലീ സ്‌കൂള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.സര്‍വ്വീസ് കാലയളവില്‍ ബ്രിട്ടണില്‍ നിന്നുള്ള ഐ.എസ്.ഒ അംഗീകാരം, ഡില്‍ഹിയില്‍ നിന്നുള്ള ചൈല്‍ഡ് ഫ്രണ്ട്‌ലി സ്‌കൂള്‍ അവാര്‍ഡ്, സംസ്ഥാന ഗവണ്‍മെന്റിന്റെ മികച്ച അധ്യാപക അവാര്‍ഡ് തുടര്‍ന്ന് നിരവധി പുരസ്‌കാരങ്ങള്‍ സ്‌കൂളിനെയും ഹെഡ്മാസ്റ്ററെയും തേടിയെത്തി. കഴിഞ്ഞ മാസം 30 നാണ് ഹെഡ്മാസ്റ്റര്‍ സ്ഥാനത്ത് നിന്ന് വിരമിച്ചത്. എറണാകുളം ആശീര്‍ ഭവനില്‍ നടന്ന ചടങ്ങില്‍ വെച്ച് കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സ്്‌ലര്‍ ഡോ: എം.സി ദിലീപ് കുമാറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ കൊച്ചി ഡപ്യൂട്ടി മേയര്‍ ടി.കെ വിനോജ് അധ്യക്ഷനായി. കെ.പി.എസ്.എച്ച്.എ സംസ്ഥാന സെക്രട്ടരി ഇഗ്നേഷന്‍ തോമസ് സ്വാഗതവും ആര്‍.ഹരികുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."