HOME
DETAILS
MAL
പാലിയേക്കരയില്‍ കെട്ടിടത്തിന്റെ മുകള്‍ഭാഗം തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു
backup
November 16 2020 | 14:11 PM
തിരുവല്ല: തിരുവല്ല പാലിയേക്കരയില്‍ കെട്ടിടത്തിന്റെ മുകള്‍ഭാഗം തകര്‍ന്ന് വീണ് ഗുരുതര പരുക്കേറ്റ നിര്‍മാണ തൊഴിലാളി മരിച്ചു. തമിഴ്‌നാട് മാര്‍ത്താണ്ഡം പൈങ്കുളം സ്വദേശി ജഗന്‍ തൗസിമുത്തു (32) ആണ് മരിച്ചത്. പാലിയേക്കര ഹനുമാന്‍ ക്ഷേത്രത്തിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകള്‍ഭാഗമാണ് തകര്‍ന്നുവീണത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ട് പേരാണ് കുടുങ്ങിയത്. ജഗനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരാളെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയായ മറ്റെരു തെഴിലാളി് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."