HOME
DETAILS

ജസ്വന്ത് സിങ്ങിന്റെ മകന്‍ പാര്‍ട്ടി വിട്ടു

  
backup
September 22, 2018 | 6:34 PM

%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d

 

ജെയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവെ രാജസ്ഥാനില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി എം.എല്‍.എയും മുന്‍കേന്ദ്ര വിദേശ കാര്യമന്ത്രി ജസ്വന്ത് സിങ്ങിന്റെ മകനുമായ മാനവേന്ദ്ര സിങ് പാര്‍ട്ടി വിട്ടു. അടുത്ത ദിവസം അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. രാജസ്ഥാനിലെ ബാര്‍മറില്‍ സംഘടിപ്പിച്ച സ്വാഭിമാന്‍ റാലിയിലാണ് അദ്ദേഹം പാര്‍ട്ടി വിടുന്ന കാര്യം അറിയിച്ചത്.
ബി.ജെ.പിയെ തെരഞ്ഞെടുത്തത് തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് അദ്ദേഹം റാലിയില്‍ വ്യക്തമാക്കി. ഏതാണ്ട് അഞ്ചു വര്‍ഷത്തോളമായി തന്നെ പാര്‍ട്ടി അവഗണിക്കുകയായിരുന്നു. താനുന്നയിച്ച പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി മോദിക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും മുന്‍പില്‍ അവതരിപ്പിച്ചെങ്കിലും ഇവരുടെ ഭാഗത്തു നിന്ന് വേണ്ട രീതിയിലുള്ള പ്രതികരണം ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജസ്വന്ത് സിങ്ങിന് മത്സരിക്കാന്‍ പാട്ടി ടിക്കറ്റ് നിഷേധിച്ചതുമുതല്‍ പാര്‍ട്ടി നേതൃത്വവുമായി മാനവേന്ദ്ര സിങ് അസ്വാരസ്യത്തിലായിരുന്നു. രാജസ്ഥാനിലെ ബാര്‍മര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ജസ്വന്ത് സിങ്ങിന് പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇവിടെ സ്വതന്ത്രനായി മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി സോനാ റാമിനോട് പരാജയപ്പെട്ടു. പിതാവിനുവേണ്ടി ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ പ്രചാരണത്തിനിറങ്ങിയതാണ് മാനവേന്ദ്രക്കെതിരേ ബി.ജെ.പി നേതൃത്വം അവഗണനാ സമീപനം സ്വീകരിക്കാന്‍ ഇടയാക്കിയത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഗൗരവ് യാത്രക്കു പകരം സ്വാഭിമാന്‍ റാലി നടത്തിയാണ് അദ്ദേഹം പാര്‍ട്ടി അവഗണനക്കെതിരേ പ്രതികരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയുടെ ഗൗരവ് യാത്ര ബാര്‍മറില്‍ എത്തിയപ്പോള്‍ അതുമായി സഹകരിക്കാനും മാനവേന്ദ്ര തയാറായിരുന്നില്ല.
ഇന്നലെ നടന്ന റാലിയില്‍ മാനവേന്ദ്രയുടെ മാതാവ് ശീതള്‍ കന്‍വര്‍ , ഭാര്യ ചിത്രാ സിങ് തുടങ്ങിയവരും സംബന്ധിച്ചു. ജസ്വന്ത് സിങ് ഡല്‍ഹിയില്‍ ചികിത്സയിലായതിനാല്‍ അദ്ദേഹത്തിന് സംബന്ധിക്കാനായില്ല. അതേസമയം ജസ്വന്ത് സിങ്ങിനെ എല്‍.കെ അദ്വാനിയല്ലാതെ മറ്റൊരു ബി.ജെ.പി നേതാക്കളും ആശുപത്രിയില്‍ സന്ദര്‍ശിച്ചില്ലെന്നതും അവരുടെ കുടുംബവുമായുള്ള പാര്‍ട്ടിയുടെ അകല്‍ച്ച വ്യക്തമാക്കുന്നതാണ്.
മാനവേന്ദ്രയുടെ നിലപാട് ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ രജപുത്ര സമുദായത്തില്‍ വലിയ സ്വാധീനമുള്ള നേതാക്കളാണ് ജസ്വന്ത് സിങ്ങും മകന്‍ മാനവേന്ദ്രയും. അടുത്ത ദിവസങ്ങളിലായി താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന മാനവേന്ദ്രയുടെ പ്രഖ്യാപനം ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് വസുന്ധര രാജെ സര്‍ക്കാരിനെതിരായ ജനവികാരം ശക്തമാണ്. ഇതിനിടയില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനവേന്ദ്രയുടെ ചുവടുമാറ്റംകൂടി വരുന്നതോടെ ഭരണത്തുടര്‍ച്ചയെന്നത് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയായിരിക്കും ഉയര്‍ത്തുക. കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെങ്കില്‍ സ്വതന്ത്രനായിട്ടായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയെന്നും വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാമല കയറി, ശതാബ്ദി സന്ദേശം വിതറി; ഇടുക്കിയെ ഇളക്കി മറിച്ച് ശതാബ്ദി സന്ദേശയാത്ര

Kerala
  •  7 days ago
No Image

സപ്ലൈകോ ക്രിസ്മസ് - പുതുവത്സര മേളകൾക്ക് തുടക്കം; 500 രൂപയ്ക്ക് പ്രത്യേക കിറ്റ്, അരിക്ക് വൻ വിലക്കുറവ്

Kerala
  •  7 days ago
No Image

ഇതെന്ത് ജീവി? ദുബൈയിലെ മരുഭൂമിയിൽ മുയലിനെയും മാനിനെയും പോലുള്ള വിചിത്ര മൃഗം; വീഡിയോ വൈറൽ

uae
  •  7 days ago
No Image

ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിലെ പക: യുവതിയുടെ നഗ്നചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; യുവാവ് പിടിയിൽ

Kerala
  •  7 days ago
No Image

ചാമക്കാല ബീച്ചിൽ ജിപ്സിയുമായി അഭ്യാസപ്രകടനം; നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് 14 കാരന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

പീഡനശ്രമം എതിർത്ത യുവതിക്ക് നേരെ അതിക്രമം; ദേഹത്ത് തിളച്ച എണ്ണ കോരിയൊഴിച്ചു; പ്രതി അറസ്റ്റിൽ

National
  •  7 days ago
No Image

ദുബൈയിൽ വീട് വാങ്ങാൻ കൈവശം എത്ര പണം വേണം? ചെലവുകളും പേയ്‌മെന്റ് പ്ലാനുകളും അറിയാം

uae
  •  7 days ago
No Image

വ്യാജ വോട്ട് പരാതി: സുരേഷ് ഗോപിക്കെതിരായ ഹരജിയിൽ ബിഎൽഒയ്ക്ക് കോടതി നോട്ടീസ്; ജനുവരി 20-ന് ഹാജരാകണം

Kerala
  •  7 days ago
No Image

യുഎഇ പ്രവാസികൾക്ക് ക്രിസ്മസ് സമ്മാനം; സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് രണ്ട് ദിവസം വരെ അവധി, ഈ വാരാന്ത്യം കളറാക്കാം

uae
  •  7 days ago
No Image

യുഎഇയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; വിപണിയിൽ ട്രെൻഡ് മാറ്റം, ഉപഭോക്താക്കൾ ലക്ഷ്യമിടുന്നത് ഇവ!

uae
  •  7 days ago