ഫോക്സ് വാഗണിന്റെ പുതിയ അമിയോ
കോംപാക്റ്റ് സെഡാന് ഇനത്തില്‍ ഫോക്സ് വാഗന് അവതരപ്പിച്ച ഏറ്റവും പുതിയ മോഡലായ അമിയോ നിരത്തിലെത്തി. മുന്‍ഭാഗം പോളോക്കും വെന്റോയുടേതിനും സമാനമാണ് പുതിയ അമിയോ. ഡീസല്‍ കോംപാക്റ്റ് സെഡാന് വിഭാഗത്തിലെ മികച്ച കാറുകളില്‍ ഒന്നാണിത്.
ഓട്ടോമാറ്റഡ് ഗിയര്‍ ഷിഫ്റ്റുമായി ഡീസല്‍ എന്‍ജിനോടുകൂടിയ അമിയോ പോളോയുടെയും വെന്റോയുടെയും ഇടയിലേക്കാണ് കടന്നുവരുന്നത്.
ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, പിന്‍ഭാഗത്ത് എ.സി,ഉയരം ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീല്‍,ക്രൂയിസ് കണ്ട്രോള്,റിവേഴ്സ് പാര്‍ക്കിങ് ക്യാമറ എന്നീ സൗകര്യങ്ങളെല്ലാം വാഹനത്തിലുണ്ട്.
1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്ജിന്,110 എച്ച്.പി കരുത്ത് 250 എന്‍.എം ടോര്‍ക്,7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സ് എന്നിങ്ങനെയാണ് എന്‍ജിന്റെ സവിശേഷതകള്‍. 8.5 ലക്ഷത്തിനും 9.8 ലക്ഷത്തിനും ഇടയിലാണ് എക്സ് ഷോറൂം വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."