അത്യാധുനിക സ്കാനിംഗ് സംവിധാനവുമായി ദോഹാ അന്താരാഷ്ട്ര വിമാനത്താവളം
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്യാധുനിക സ്‌കാനിങ് സംവിധാനം. കമ്പ്യൂട്ടര്‍ ടോമോഗ്രഫി (സി.ടി) എക്‌സ്-റേ ഉപയോഗിച്ച് സുരക്ഷാ പരിശോധനകളില്‍ ക്യാരി-ഓണ്‍ ബാഗേജുകളുടെ വിപുലമായ സ്‌ക്രീനിംഗ് ഉറപ്പുവരുത്തുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇതോടെ സ്മിത്ത്‌സ് ഡിറ്റക്ഷന്റെ എച്ച്.ഐ-സ്‌കാന്‍ 6040 സി.ടി.എക്‌സ് നേടുന്ന മേഖലയിലെ ആദ്യത്തെ വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളമായി എച്ച്.ഐ.എ മാറി. അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന സുരക്ഷ നല്‍കാന്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരെ പ്രാപ്തരാക്കുകയും യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കുവാനുമാണ് ഈ സജ്ജീകരണം നടത്തിയതെന്നും അധികൃതര്‍ പറഞ്ഞു. പരിശോധിക്കുന്ന ബാഗിന്റെ ഉള്ളിലുള്ള വസ്തുക്കളെക്കുറിച്ച് കൂടുതല്‍ കൃത്യമായ വിലയിരുത്തലുകള്‍ നടത്താന്‍ സാധിക്കും എന്നതാണ് പ്രത്യേകതയെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."