ഡി.വൈ.എഫ്.ഐ മഴക്കുഴി നിര്‍മാണം ആരംഭിച്ചു
മൂവാറ്റുപുഴ: 'മഴവെള്ളം സംഭരിക്കാം നമുക്കും നാളേയ്ക്കുമായി ' എന്ന സന്ദേശം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മഴക്കുഴി നിര്‍മാണം മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ വിപുലമായി സംഘടിപ്പിച്ചു. ഒരു യൂനിറ്റില്‍ 50 കുഴികള്‍ വീതം നിര്‍മിക്കുന്ന പ്രവര്‍ത്തനമാണ് ഏറ്റെടുത്തിട്ടുള്ളത്. മഴക്കുഴി നിര്‍മാണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ആരക്കുഴ മേഖലയില്‍ വച്ച് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ് നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സജി ജോര്‍ജ്, മേഖല സെക്രട്ടറി പി.എം അഖില്‍, മേഖല ട്രഷറര്‍ സിബി ജോസഫ്, പഞ്ചായത്ത് അംഗം സിബി കുര്യാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.
ബ്ലോക്കിലെ എല്ലാ മേഖല കമ്മിറ്റിയിലും മേഖല തല ഉദ്ഘാടനങ്ങള്‍ സംഘടിപ്പിച്ചു. പായിപ്രയില്‍ കര്‍ഷക സംഘം ഏരിയ സെക്രട്ടറി കെ.എന്‍ ജയപ്രകാശ്, മുനിസിപ്പല്‍ സൗത്തില്‍ കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് യു.ആര്‍ ബാബു, ആയവനയില്‍ ബ്ലോക്ക് പ്രസിഡന്റ് ആര്‍ രാകേഷ്, മുളവൂരില്‍ ബ്ലോക്ക് ട്രഷറാര്‍ ബിനോയി ഭാസ്‌ക്കരന്‍, കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് അംഗം ടോണി വിന്‍സന്റ്, മഞ്ഞളൂരില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.എം മത്തായി,ആവോലിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ സിദ്ധിഖ്, മാറാടിയില്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ വൈ മനോജ്, മുനിസിപ്പല്‍ നോര്‍ത്തില്‍ ആര്‍ രാകേഷ് തുടങ്ങിയവര്‍ മേഖല തല ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് ഭരവാഹികളായ സജി ഏലിയാസ്, സി സി ഉണ്ണികൃഷ്ണന്‍, ഫെബിന്‍ പി മൂസ, റ്റി പി ജയന്‍, അനീഷ് ചന്ദ്രന്‍ ,അനീഷ് മാത്യു ,റിയാസ് ഖാന്‍ തുടങ്ങിയവര്‍ വിവിധ പ്രദേശങ്ങളില്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."