HOME
DETAILS

അരൂക്കുറ്റിയുടെ നഷ്ടപ്രതാപത്തിന്റെ ഓര്‍മകളും മണ്ണടിയുന്നു

  
backup
May 20, 2017 | 10:14 PM

%e0%b4%85%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%b0



പൂച്ചാക്കല്‍: അരൂക്കുറ്റിയുടെ നഷ്ടപ്രതാപത്തിന്റെ ശേഷിപ്പുകള്‍ കാടുകയറി നശിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അരൂക്കുറ്റി കൊച്ചി രാജാവിന്റെ അധീനതയിലായിരുന്നു. 1750ല്‍ മാര്‍ത്താണ്ഡവര്‍മ രാജാവിന്റെ ദളവയായിരുന്ന രാമയ്യന്‍ ദളവയാണ് കരപ്പുറത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയത്. അങ്ങനെ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും തന്ത്രപ്രധാനമായ അതിര്‍ത്തിയായി പരിണമിച്ച ഇവിടെ അതിരുകുറ്റി നാട്ടിയിരുന്നു.
അതിരുക്കുറ്റിയുടെ പേരിലറിയപ്പെട്ടിരുന്ന ഈ സ്ഥലം പില്‍ക്കാലത്ത് നാമപരിണാമം സംഭവിച്ച് അരൂക്കുറ്റിയെന്നായി.
തിരുവിതാംകൂറില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയോ തിരുവിതാംകൂറിലേക്ക് കൊണ്ടുവരുകയോ ചെയ്തിരുന്ന സാധനങ്ങള്‍ക്ക് ചുങ്കം ഈടാക്കുന്നതിന് രാജ്യാതിര്‍ത്തിയായ അരൂക്കുറ്റിയില്‍ സ്ഥാപിക്കപ്പെട്ട 'ചൗക്ക'യാണ് സംരക്ഷിക്കപ്പെടാതെ മണ്ണടിയുന്നത്. നൂറ്റാണ്ടുകളായി കാടുകയറി നശിക്കുകയാണ് നഷ്ടപ്രതാപത്തിന്റെ ശേഷിപ്പുകള്‍.
കാടുകയറി ചൗക്ക കാണാന്‍പോലും ഇപ്പോള്‍ സാധിക്കുന്നില്ല. ഇതിന്റെ അകം സാമൂഹികവിരുദ്ധരുടെ താവളമാണ്. മദ്യപാനവും മറ്റും ഇതിനകത്ത് നടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. അരൂക്കുറ്റിയുടെ പില്‍ക്കാല ചരിത്രത്തില്‍ ചൗക്ക നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചൗക്കയുമായി ബന്ധപ്പെട്ട് അന്ന് സരക്കാര്‍ ജോലിക്കാരും ഉണ്ടായിരുന്നു. തന്ത്രപ്രധാനമായ ഈ സ്ഥലത്ത് രാജാവും മറ്റ് ഉന്നതാധികാരികളും വന്നാല്‍ താമസിക്കാനുള്ള എട്ടുകെട്ടോടുകൂടിയ കൊട്ടാരവും സ്ഥാപിച്ചിരുന്നു.കൂടാതെ കോടതിയും ജയിലും ഉണ്ടായിരുന്നു.
അരൂക്കുറ്റിയിലെ ജലവാണിജ്യ ഗതാഗതവും ചൗക്കയിലെ ഉദ്യോഗസ്ഥരാണ് നിയന്ത്രിച്ചിരുന്നത്. അതില്‍ നിന്ന് കിട്ടുന്ന ചുങ്കമായിരുന്നു പ്രധാന വരുമാന മാര്‍ഗം.ഇവിടെ അങ്ങാടികളും സജീവമായിരുന്നു. ഇന്ന് കാണുന്ന കാടുകയറിയ ഇടം രാജാക്കന്മാരുടെ കൊട്ടാരമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്രം; ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച

oman
  •  a month ago
No Image

യുഎഇയിൽ നാളെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; പുതിയ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a month ago
No Image

കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെതിരെയുള്ള ഹരജി: വിശദീകരണം നൽകാൻ കേന്ദ്രത്തിന് സമയം നീട്ടിനൽകി ഹൈക്കോടതി

Kerala
  •  a month ago
No Image

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ പണി കിട്ടും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

കനത്ത മഴ ദുരന്തമായി; ഖസബില്‍ വാദിയില്‍ ഒഴുക്കില്‍പെട്ട് ഒരു സ്ത്രീ മരിച്ചു

oman
  •  a month ago
No Image

കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ വെട്ടിത്തിരുത്തൽ: ആർഡിഒ ഓഫീസ് വളഞ്ഞ് യുഡിഎഫ് പ്രവർത്തകർ

Kerala
  •  a month ago
No Image

സഊദിയിൽ സന്ദർശക, ഉംറ വിസ കാലാവധി കഴിഞ്ഞവർക്ക് ഇളവ് പ്രഖ്യാപിച്ചു; ഏപ്രിൽ 18 വരെ അവസരം

Saudi-arabia
  •  a month ago
No Image

ഫുജൈറയിൽ മിന്നൽപ്രളയം; ഒഴുക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  a month ago
No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; ഒമ്പത് ഡ്രോണുകൾ തകർത്തു

uae
  •  a month ago
No Image

യുഎഇയിലെ എമർജൻസി അലേർട്ടുകൾ; എന്താണ് 'ഏർലി വാണിംഗ് സിസ്റ്റം'? ഫോണുകളിൽ സന്ദേശമെത്തുന്നത് എങ്ങനെ?

uae
  •  a month ago