ദക്ഷിണാഫ്രിക്കയ്ക്ക് ജയം
ലണ്ടന്‍: നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഒന്‍പത് വിക്കറ്റിന് പരാജയപ്പെട്ട് ലങ്ക. കഴിഞ്ഞ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ട ലങ്കയ്ക്ക് തുടക്കം മുതലേ പിഴച്ചു. ജയം അനിവാര്യമെന്നിരിക്കേ ബാറ്റ്‌സ്മാന്‍മാരുടെ നിരുത്തരവാദിത്വപരമായ കളിയാണ് ലങ്കയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് തുടക്കം തന്നെ പിഴച്ചു. ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നയെ ആദ്യ പന്തില്‍ തന്നെ മടക്കിക്കൊണ്ട് റബാദ വിക്കറ്റ് വേട്ടയ്ക്ക്് തുടക്കം കുറിച്ചു.
രണ്ടാം വിക്കറ്റില്‍ കുശാല്‍ പെരേരയും അവിഷ്‌കാ ഫെര്‍നാണ്ടോയും ചേര്‍ന്ന് 67 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ഇരുവരേയും ഡ്വെയ്ന്‍ പ്ര ിട്ടോറിയസ് പുറത്താക്കി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ലങ്കയെ 203 റണ്‍സില്‍ എറിഞ്ഞൊതുക്കി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഡ്വെയ്ന്‍ പ്രിട്ടോറിയസും ക്രിസ് മോറിസും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ലങ്കന്‍നിരയില്‍ 30 റണ്‍സ് വീതമെടുത്ത കുശാല്‍ പെരേരയും അവിഷ്‌കാ ഫെര്‍നാണ്ടോയുമാണ് ടോപ് സ്‌കോറര്‍മാര്‍. മറുപടി ബാറ്റിങ്ങില്‍ ഡികോക്കിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ കരുതലോടെ ബാറ്റ് വീശിയ അംലയും ക്യാപ്റ്റന്‍ ഡുപ്ലെസിയും 37.2 ഓവറില്‍ ലക്ഷ്യം മറികടന്നു. ഡുപ്ലെസി 96 ഉം അംല 80 ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു.
ലങ്കയ്ക്കു വേണ്ടി മലിംഗ ഒരു വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കയോട് തോറ്റതോടു കൂടി ലങ്കയുടെ സെമിഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റു. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാലും മറ്റുള്ള ടീമുകളുടെ വിജയപരാജയങ്ങളെകൂടി ആശ്രയിച്ചിരിക്കും ലങ്കയുടെ മുന്നോട്ടുള്ള പോക്ക്. ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ പുറത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."