വയനാടന്‍ പച്ചപ്പിന് പുതുനാമ്പു നല്കി വിദ്യാര്‍ഥി കൂട്ടായ്മ
മാനന്തവാടി: പ്രളയം തകര്‍ത്തെറിഞ്ഞ പച്ചപ്പിന് പുതുനാമ്പു നല്കി മലപ്പുറം കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ. മാനന്തവാടി നഗരസഭയിലെ കുഴിനിലം ഡിവിഷനില്‍ അഞ്ച് ഏക്കര്‍ നെല്‍പാടത്ത് നെല്‍ക്കൃഷിക്കും മറ്റ് പച്ചക്കറി കൃഷിക്കും തുടക്കം കുറിച്ചാണ് ഇവരുടെ കൂട്ടായ്മ തകര്‍ന്നടിഞ്ഞ വയനാടന്‍ കാര്‍ഷിക മേഖലക്ക് പുതുനാമ്പ് പകര്‍ന്നത്.
വിതക്കാം നന്മയുടെ വിത്തുകള്‍ എന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. പ്രളയബാധിതര്‍ക്കായി എട്ടോളം പദ്ധതികളും ഇവരുടെ കൂട്ടായ്മ നടത്തുന്നുണ്ട്. അഞ്ച് ഏക്കറില്‍ നെല്‍കൃഷിയും പച്ചക്കറികളുമാണ് വിളയിക്കുന്നത്. നാട്ടി പാട്ടിന്റെ ഈരടിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പച്ചപ്പിന്റെ പുതുനാമ്പുകള്‍ നട്ടത്. ഈ പാടത്തും കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറി കര്‍ഷകരുടെ കൃഷികള്‍ നശിച്ചിരുന്നു. അത്തരം സാഹചര്യത്തില്‍ കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് സ്കൂള്‍ വിദ്യാര്‍ഥികളുടെ നന്മ നിറഞ്ഞ കൈത്താങ്ങ് ഇവിടുത്തെ കൃഷികാരുടെ മനസുകളിലും പച്ചപ്പിന്റെ പുതിയ പ്രതീക്ഷയേകുകയാണ്. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര് പ്രവീജ് ചടങ്ങില്‍ അധ്യക്ഷനായി. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, ഹുസൈന് കുഴിനിലം, കടവത്ത് മുഹമദ്, ജേക്കബ് സെബാസ്റ്റ്യന്‍, ഷീജ ഫ്രാന്‍സീസ്, അബ്ദുല്‍ മജീദ്,കെ.പി ഫിറോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."