അഭയാര്‍ഥി നയം തിരുത്തില്ലെന്നു ജര്‍മനി
ബെര്‍ലിന്‍: അഭയാര്‍ഥികളെ സംരക്ഷിക്കുന്ന നയം തിരുത്തില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. രാജ്യത്ത് ഈയിടെ നടന്ന അക്രമസംഭവങ്ങളില്‍ അഭയാര്‍ഥികളുടെ പങ്ക് ആരോപിച്ചു പ്രതിഷേധം നടക്കുന്നതിനിടെയാണ് ചാന്‍സലറുടെ നിലപാട്.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയെന്ന രാജ്യത്തിന്റെ താല്പര്യം ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നു പറഞ്ഞ അവര്‍, അഭയാര്‍ഥികളെ സഹായിക്കുന്നതു നിര്‍ത്തില്ലെന്നും പ്രതിഷേധക്കാരുടെ ആവശ്യം തള്ളുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കി.
ജര്‍മനിയില്‍ ഈയിടെ നടന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു. രണ്ടിടത്തുനടന്ന ചാവേര്‍ ആക്രമണങ്ങള്‍, വെസ്ബര്ഗില് ട്രെയിനില്‍ നടന്ന കത്തിയാക്രമണം എന്നിവയാണ് ഈയിടെ നടന്ന സംഭവങ്ങള്‍. ഇരുസംഭവങ്ങളിലും ഐ.എസിന്റെ പങ്ക് ആരോപിക്കപ്പെട്ടിരുന്നു. കഴിഞ്ഞ 22ന് മ്യൂണിക്കിലുണ്ടായ ആക്രമണത്തില്‍ ഒന്‍പതു പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."