HOME
DETAILS

വനംവകുപ്പ് മന്ത്രിയുടെ നാട്ടില്‍ അപൂര്‍വയിനം സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും നാശം

  
backup
June 30 2019 | 21:06 PM

%e0%b4%b5%e0%b4%a8%e0%b4%82%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8

 


കൊല്ലം: സംസ്ഥാന വനംവകുപ്പിന്റെ സ്വപ്ന പദ്ധതിയായ വനദീപ്തി തകര്‍ച്ചയിലേക്ക്. പരിചരണമില്ലാതെ നൂറുകണക്കിന് ഔഷധസസ്യങ്ങളാണ് കാടുമൂടി നശിക്കുന്നത്.
ആറുവര്‍ഷം മുന്‍പാണ് കൊല്ലം പുനലൂര്‍ പിറവന്തൂര്‍ പഞ്ചായത്തിലെ പത്തുപറയില്‍ ജനവാസ കേന്ദ്രത്തോടു ചേര്‍ന്നാണ് വനംവകുപ്പ് വനദീപ്തി എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. നിലവിലെ പത്തനാപുരം എം.എല്‍.എയും അന്നത്തെ വനം മന്ത്രിയുമായിരുന്ന കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക താല്‍പര്യം പരിഗണിച്ചാണ് പദ്ധതി തുടങ്ങിയത്.
കാട്ടു വൃക്ഷങ്ങള്‍ വളര്‍ന്നിരുന്ന വനത്തില്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന എല്ലാ തരം ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും നട്ടുവളര്‍ത്തി സ്വാഭാവിക വനം സൃഷ്ടിക്കുക എന്നതായിരുന്നു പദ്ധതി.


സോഷ്യല്‍ ഫോറസ്ട്രിയാണ് സ്വാഭാവിക വനത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. സോഷ്യല്‍ ഫോറസ്ട്രി നട്ടുനനച്ച് വളര്‍ത്തിയ വൃക്ഷത്തൈകളും ചെടികളുമെല്ലാം വളര്‍ന്നുവലുതായി. ഇതോടെ ഈ നിര്‍മിതവനം, സ്വാഭാവിക വനത്തിന്റെ രൂപം കൈവരിച്ചു. ഇത് സോഷ്യല്‍ ഫോറസ്ട്രിയില്‍നിന്ന് പുനലൂര്‍ വനം ഡിവിഷന് കൈമാറുകയും ചെയ്തു.
2012 വരെ വനമായിരുന്ന 5.7 ഹെക്ടര്‍ ഭൂമി ഇന്ന് വിവിധ ഫലവര്‍ഗ വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും കൊണ്ട് സമ്പുഷ്ടമാണ്. 66. 65 ലക്ഷം രൂപയായിരുന്നു പദ്ധതിയുടെ നിര്‍മാണ ചെലവ്. ആറുവര്‍ഷം കൊണ്ട് മിക്ക വൃക്ഷങ്ങളും ഇരുപതടിയിലേറെ ഉയരത്തില്‍ വളര്‍ന്നു കഴിഞ്ഞു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇവിടം നിബിഢവനമായി മാറുമെന്നാണ് കണക്കുകൂട്ടല്‍. നിര്‍മിത വനം കാണാനും പഠിക്കാനുമായി സന്ദര്‍ശകരും വിദ്യാര്‍ഥികളും എത്തിയിരുന്നു.
വനം കാണാന്‍ എത്തുന്നവര്‍ക്കായി വനംവകുപ്പ് പ്രത്യേകം ക്ലാസുകളും നടത്തിയിരുന്നു. അന്ന് സന്ദര്‍ശകര്‍ക്കായി ചെറിയൊരു വനയാത്രയും അധികൃതര്‍ ഒരുക്കിയിരുന്നു.
എന്നാല്‍ പിന്നീട് മാറിവന്ന മന്ത്രിസഭ പദ്ധതിയെ പാടെ തഴയുകയായിരുന്നു. നിലവിലെ വനം മന്ത്രിയും പുനലൂര്‍ എം.എല്‍.എയുമായ കെ. രാജു വനദീപ്തി സംരക്ഷിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല.
താഴിട്ടു പൂട്ടിയ ഇവിടെനിന്നും നിരവധി ഔഷധ സസ്യങ്ങളും ജലസേചനത്തിനുള്ള പൈപ്പുകളും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വൃക്ഷങ്ങളും അപൂര്‍വ സസ്യങ്ങളും അധികം താമസിയാതെ നാമാവശേഷമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago