സപ്ലൈകോയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും: മന്ത്രി
തിരുവനന്തപുരം: സപ്ലൈകോയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍. ഓണക്കാലത്ത് ഇടനിലക്കാരില്ലാതെ സാധനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനായി ആന്ധ്രാപ്രദേശ് സന്ദര്‍ശിച്ചു മില്ലുടമകളുമായി ചര്‍ച്ച നടത്തി. സപ്ലൈകോ സ്‌റ്റോറുകള്‍വഴി വിതരണംചെയ്യുന്ന അവശ്യസാധങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെകാലത്ത് വിലവര്‍ധനവുണ്ടാകില്ല. പുതിയ റേഷന്‍ കാര്‍ഡുകള്‍ ആറു മാസത്തിനകം ലഭ്യമാക്കും. ഇത്തവണ 14 ജില്ലകളിലും ഓണംഫെയറുകള്‍ ആരംഭിക്കും. കൂടാതെ എല്ലാ പഞ്ചായത്തുകളിലും ഓണച്ചന്തകള്‍ ആരംഭിക്കും.
ഇ-ടെന്‍ഡര്‍ വഴി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ സംഭരിക്കും. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ആന്ധ്രയിലെ മില്ലുടമകളുടെ അസോസിയേഷനുകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുളകും മറ്റ് ധാന്യവര്‍ഗങ്ങളും ഇടനിലക്കാരില്ലാതെ ലഭ്യമാക്കുന്നതിനായി കൊച്ചിയിലെയും ഗുണ്ടൂരിലേയും സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ഡല്‍ഹിയിലെ സ്‌റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍, എഫ്.സി.ഐ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."