വികസനം കാത്ത് ധര്‍മശാല-കണ്ണപുരം റോഡ്
കല്യാശ്ശേരി: ഒന്നര പതിറ്റാണ്ടായി റീ ടാറിങ് പോലും നടത്താത്ത ധര്‍മശാല-കണ്ണപുരം റോഡ് വികസനം യാഥാര്‍ഥ്യമാക്കണമെന്നാവശ്യം ശക്തമാവുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ അവസാനം 60 ലക്ഷം രൂപ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും തുടര്‍ വികസന പദ്ധതികളൊന്നും നടപ്പായിട്ടില്ല.
അറ്റകുറ്റപ്പണി നടക്കുമ്പോള്‍ ഉടന്‍ തന്നെ റോഡിന്റെ വികസനം യാഥാര്‍ഥ്യമാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കുഴിയടക്കല്‍ കഴിഞ്ഞ് 10 മാസം കഴിഞ്ഞിട്ടും റോഡിന്റെ വികസനം ഇപ്പോഴും അകലെയാണ്. ധര്‍മശാല-കണ്ണപുരം റോഡിലെ ഒഴക്രോം മുതല്‍ കണ്ണപുരം വരെയുള്ള റോഡ് ചന്തപ്പുര റോഡ് വികസന പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ടിലൂടെ നവീകരിക്കുമെന്ന് ജനപ്രതിനിധികള്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി 38.89 കോടിയുടെ പദ്ധതി ആസൂത്രണം ചെയ്തെങ്കിലും തുടര്നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."