മണ്ഡലം നോക്കാന്‍ പ്രതിനിധിയെ വച്ച് ബി.ജെ.പി എം.പി സണ്ണി ഡിയോള്‍
ചണ്ഡീഗഢ്: മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാനും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രതിനിധിയെ വെച്ച് ഗുരുദാസ്പൂര്‍ എം.പി സണ്ണി ഡിയോള്‍. മുഴുവന്‍ സമയവും മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കിനടത്താനാണിതെന്നാണ് ബി.ജെ.പി എം.പിയുടെ വിശദീകരണം.
ഗുര്‍പ്രീത് സിങ് പല്‍ഹേരി എന്ന മൊഹാലി സ്വദേശിയെയാണ് സണ്ണി ഡിയോള്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. മാത്രമല്ല പല്‍ഹേരിയ്ക്ക് പഞ്ചാബ് ര്‍ക്കാര്‍ ഔദ്യോഗിക വാഹനവും സുരക്ഷയും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തരവാദിത്വങ്ങളില്‍ ഒളിച്ചോടുകയല്ല, 24 മണിക്കൂറും പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വേണ്ടിയാണ് താനടക്കമുള്ളവരെ ഉള്‍പ്പെടുത്തി ടീം തയ്യാറാക്കിയതെന്ന് ഗുര്‍പ്രീത് സിങ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഗുരുദാസ്പൂരില്‍ നില്‍ക്കാതെ കൂടുതല്‍ സമയവും മുംബൈയില്‍ കഴിഞ്ഞ സണ്ണി ഡിയോളിനെതിരെ കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.
സണ്ണി ഡിയോളിന്റെ നടപടി ഗുരുദാസ്പൂരിലെ ജനങ്ങളെ വഞ്ചിക്കലാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എങ്ങനെയാണ് എം.പി പകരം ആളെ വെക്കുകയെന്നും സണ്ണിഡിയോളിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."