
നെന്മേനി പഞ്ചായത്ത് ഭരണം അവതാളത്തിലെന്ന് യു.ഡി.എഫ്
ചുള്ളിയോട്: നെന്മേനി പഞ്ചായത്ത് ഭരണം അവതാളത്തിലെന്ന് യു.ഡി.എഫ് ആരോപണം.
മൂന്ന് വര്‍ഷത്തെ പഞ്ചായത്ത് ഭരണ പരാജയം മറച്ചുവെക്കാന്‍ ഇപ്പോള്‍ യു.ഡി.എഫിനെതിരേ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് ഭരണസമിതിയെന്നും യു.ഡി.എഫ് മെമ്പര്‍മാര്‍ ആരോപിച്ചു. സ്വകാര്യ മൊബൈല്‍ കമ്പനി കേബിള്‍ സ്ഥാപിക്കുന്നത് പൂര്ത്തീകരണത്തിലെത്താറായപ്പോള് അനധികൃതമാണെന്ന് കണ്ടെത്തിയതിനാലാണ് പ്രവൃത്തി തടഞ്ഞത്. അതിനാല്‍ 18 ലക്ഷത്തില്‍പരം രൂപ പഞ്ചായത്തിന് ലഭിച്ചെന്നും ഇവര്‍ അവകാശപ്പെട്ടു. ഭരണസമിതി പ്രവര്‍ത്തിക്ക് മൗനാനുവാദം നല്‍കിയത് അഴിമതിക്കാണെന്നും അവര്‍ ആരോപിച്ചു. ഇത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം മുന്നോട്ട് വന്നത്. നിസാര തകരാറുകള്‍ മാത്രമുള്ള പഞ്ചായത്ത് ജീപ്പ് വര്‍ക്ക്ഷോപ്പില്‍ കയറ്റി തകരാറുകള്‍ പരിഹരിക്കാതെ ആഡംബര വാഹനം വാടകക്കെുത്ത് നാലു മാസം കൊണ്ട് ഒരു ലക്ഷം രൂപയോളം വാടക ഇനത്തില്‍ ഈ ഭരണസമിതി നഷ്ടപ്പെടുത്തി. പ്രളയക്കെടുതിയില്‍ പ്രതിസന്ധിയിലായ ജില്ലയില്‍ പത്ത് ലക്ഷം രൂപ മുടക്കി പുതിയ വാഹനം വാങ്ങുന്ന ഭരണസമിതിയുടെ തീരുമാനത്തോട് യോചിക്കാത്തതാണ് ഇവര്‍ പ്രതിപക്ഷത്തിനെതിരേ തിരിയാന്‍ കാരണം.
ക്ഷേമ പെന്‍ഷനുള്ള ആയിരത്തില്‍പരം അപേക്ഷകര്‍ക്ക് ഒന്നര വര്‍ഷമായി പെന്ഷന് ലഭിക്കുന്നില്ല. തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മൂന്ന് വര്‍ഷമായി, നന്നാക്കാനോ പുതിയവ സ്ഥാപിക്കാനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. സമ്പൂര്‍ണ ഭവന പദ്ധതിയില്‍ (ലൈഫ്) 85 വീടുകള്‍ മാത്രം അനുവദിച്ച് ഏറ്റവും പിന്നിലായ പഞ്ചായത്തായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ റോഡുകള്‍ക്ക് വകയിരുത്തിയ ഫണ്ടുകള്‍ ചിലവഴിക്കാതെ തുക നഷ്ടപ്പെട്ടു. ചെക്ക്ഡാമുകള്‍, കുടിവെള്ള വദ്ധതികള്‍, തടയണകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ തുടങ്ങിയില്ല.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 139 പദ്ധതികളില്‍ നാമമാത്രമാണ് തുടങ്ങിയത്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവിലേക്ക് രണ്ട് വര്‍ഷം മുന്‍പ് വാര്‍ഡുകളില്‍ നിന്ന് പിരിച്ചെടുത്ത രണ്ടേമുക്കാല്‍ ലക്ഷം രൂപ രോഗികള്‍ക്ക് വിതരണം ചെയ്തിട്ടില്ല. വന്യമൃഗശല്യം, കൃഷി നാശം തൊഴിലില്ലായ്മ, വികസന മുരടിപ്പ് തുടങ്ങിയുള്ള പ്രതിസന്ധി കാരണം നിത്യവൃത്തിക്ക് പോലും മാര്‍ഗമില്ലാത്ത ജനങ്ങളെ പിഴിയുന്ന നിലപാട് അവസാനിപ്പിക്കണമെന്നും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.സി.കെ തങ്ങള്‍ അധ്യക്ഷനായി. പി.എം റഫീക്ക്, യു.കെ പ്രേമന്, സൂസന് അബ്രഹാം, ഷാജി പി, മല്ലിക സോമശേഖരന്‍, മിനി തോമസ്, ലളിത കുഞ്ഞന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും
Kerala
• 14 hours ago
ഇസ്റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി
International
• 15 hours ago
പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍
National
• 15 hours ago
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ
Kerala
• 16 hours ago.png?w=200&q=75)
പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ
National
• 16 hours ago
ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ
uae
• 16 hours ago
റോഹിംഗ്യൻ മുസ്ലിം അഭയാർത്ഥികളെ കടലിലേക്ക് തള്ളിയെന്ന റിപ്പോർട്ട്: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ
National
• 17 hours ago
റാസല്‍ഖൈമ വെടിവയ്പ്പ്; ധീരതയുടെ പര്യായമായി മാറിയ പൊലിസുകാരനെ ആദരിച്ച് യുഎഇ ഭരണകൂടം
uae
• 17 hours ago
ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി; സഊദിക്കും ഖത്തറിനും നേട്ടം, ഇസ്റാഈലും നെതന്യാഹുവും നീരസത്തില്‍
uae
• 18 hours ago
25 കാരനായ പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു
obituary
• 18 hours ago
ആയിരം വർഷം പഴക്കമുള്ള അസ്ഥികൂടം: ആറു വർഷമായി ഷെൽട്ടറിനടിയിൽ, ഒടുവിൽ മ്യൂസിയത്തിലേക്ക്
National
• 18 hours ago
ദേശാഭിമാനി മാധ്യമപ്രവർത്തകരെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം: ആവശ്യവുമായി പത്രപ്രവർത്തക യൂണിയൻ
Kerala
• 18 hours ago
1450 കോടി ഡോളറിന്റെ വിമാനങ്ങള്‍ വാങ്ങാന്‍ ഇത്തിഹാദ് എയര്‍വേയ്സ്; വാങ്ങുന്നത് 28 ബോയിംഗ് വിമാനങ്ങള്‍
uae
• 18 hours ago
വന്യമൃഗ ആക്രമണത്തിൽ കേരളത്തിൽ ഈ വർഷം കൊല്ലപ്പെട്ടത് 25 പേർ, മലയോര മേഖല ഭീതിയിൽ
Kerala
• 19 hours ago
സ്വര്‍ണം വാങ്ങാന്‍ വൈകിക്കണ്ട; ഇന്ന് വര്‍ധന, ഇത് തുടര്‍ന്നാല്‍...
Business
• 21 hours ago
റൊണാൾഡോ അൽ നസർ വിടുന്നു? ഇതിഹാസത്തെ റാഞ്ചാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്
Football
• 21 hours ago
പോപ്പിന്റേ ശമ്പളമറിയാം; പോപ്പ് ലിയോ പതിനാലാമന്റേ വത്തിക്കാനിലെ ജീവിതം ഇങ്ങനെ
International
• 21 hours ago
ഇതിഹാസത്തെ ബ്രസീലിൽ എത്തിക്കണം; വമ്പൻ നീക്കത്തിനൊരുങ്ങി ആൻസലോട്ടി
Football
• a day ago
കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ
Kerala
• 19 hours ago
കേണൽ സോഫിയക്കെതിരെ മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, എംഎൽഎമാർ കസ്റ്റഡിയിൽ
National
• 19 hours ago
യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ
Football
• 20 hours ago