HOME
DETAILS

ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം

  
backup
July 03, 2019 | 6:19 PM

%e0%b4%ac%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%af%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d


മുംബൈ: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെ മുംബൈ ദിന്‍ദോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി.എന്‍.എ പരിശോധനയ്ക്കു തയാറാകണം, പൊലിസ് ആവശ്യപ്പെട്ടാല്‍ രക്തസാംപിള്‍ നല്‍കണം, 25,000 രൂപ കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണം എന്നീ ഉപാധികളോടെയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി എം.എച്ച് ശൈഖ് ജാമ്യം നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും ചൂണ്ടിക്കാട്ടി ദുബൈയില്‍ ബാര്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയാണ് കോടതി മുന്‍പാകെയുള്ളത്.


പരാതിക്കാരി സമര്‍പ്പിച്ച രേഖയില്‍ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ഇന്നലെ ചൂണ്ടിക്കാട്ടി. ഒപ്പ് ബിനോയിയുടേതല്ലന്നും യുവതിക്ക് വേറെയും ബന്ധം ഉണ്ടെന്നും ബിനോയ് വാദിച്ചു. അതേസമയം, കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നതിന് തെളിവ് പാസ്‌പോര്‍ട്ടാണെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. പാസ്‌പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര് ബിനോയ് ആണ്. ആദ്യ വിവാഹം ബിനോയ് മറച്ചുവച്ചു. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ് ഗെയ്‌ലിന്റെ ‘യൂണിവേഴ്സൽ ബോസ്’ സിംഹാസനം തെറിച്ചു; ടി20 ക്രിക്കറ്റിൽ ഇനി പൊള്ളാർഡ് യുഗം!

Cricket
  •  2 days ago
No Image

തമിഴ്‌നാട്ടിലെ കടല്‍വിഭവ കയറ്റുമതി യൂണിറ്റില്‍ അമോണിയ വാതക ചോര്‍ച്ച; 7 മരണം, 60 ലധികം പേര്‍ ആശുപത്രിയില്‍

National
  •  2 days ago
No Image

ചരിത്രം കുറിക്കാൻ റോണോയ്ക്ക് ഇനി ഒരൊറ്റ ഗോൾ; ഐതിഹാസിക നേട്ടത്തിനരികെ CR7!

Football
  •  2 days ago
No Image

12 വയസില്‍ താഴെ പ്രായമുള്ള കുട്ടി ഓടിച്ചത് കോടികള്‍ വിലവരുന്ന സ്‌പോര്‍ട്‌സ് കാര്‍; വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ പിതാവിനെതിരെ കേസ്

National
  •  2 days ago
No Image

'ഈ പരിപാടി നിര്‍ത്തണം, തുടര്‍ന്നാല്‍ ഞങ്ങള്‍ പിടിക്കും'; ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം പിടികൂടി

Kerala
  •  2 days ago
No Image

ഒറ്റ മത്സരത്തില്‍ 1000,100 തികച്ച് ഫുട്ബോൾ ചരിത്രത്തിൽ 'സാമുറായ് ബ്ലൂ' വിസ്മയം

Football
  •  2 days ago
No Image

വെറും 11 പന്തിൽ ഇതിഹാസ ചരിത്രം; വൈഭവ് ഇനി ലോകത്തിൽ ഒന്നാമൻ!

Cricket
  •  2 days ago
No Image

വോട്ടര്‍ ഐടി തട്ടിപ്പ് കേസ്; പ്രകാശ് രാജിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

National
  •  2 days ago
No Image

പയ്യാമ്പലത്ത് കടലില്‍ തിരയില്‍പ്പെട്ട്  കാണാതായ ബംഗളൂരു സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago