HOME
DETAILS

കസ്റ്റഡി മരണം: പൊലിസ് കംപ്ലെയിന്റ് അതോറിറ്റിക്ക് പി.ടി തോമസിന്റെ പരാതി

  
backup
July 03, 2019 | 6:20 PM

%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%82%e0%b4%aa-2

 

തിരുവനന്തപുരം: രാജകുമാറിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് പി.ടി തോമസ് എം.എല്‍.എ പൊലിസ് കംപ്ലെയിന്റ് അതോറിറ്റിക്ക് പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സംസ്ഥാന പൊലിസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ മോഹന് പി.ടി തോമസ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇടുക്കി എസ്.പി വേണുഗോപാലിനെതിരേ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വേണുഗോപാല്‍ ഇടുക്കി എസ്.പിയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തോട് അനുബന്ധിച്ച് പൊലിസ് വാഹനങ്ങള്‍ ദുരുപയോഗം ചെയ്തത്, വനിതാ പൊലിസുകാരെ ഉള്‍പ്പെടെ ഡ്യൂട്ടിക്ക് നിയോഗിച്ച സംഭവവുമെല്ലാം അന്വേഷിക്കണം. വണ്ടിപ്പെരിയാറില്‍ ഒരു എസ്റ്റേറ്റിന്റെ തര്‍ക്കവുമായി ബന്ധപ്പെട്ട് എസ്.പി നടത്തിയ ഇടപെടലിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇക്കാര്യങ്ങളിലും അന്വേഷണം നടത്തണമെന്നും പി.ടി തോമസ് കത്തില്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago