മെഡിക്കല്‍ കോളജുകളിലേക്കുള്ള സ്റ്റെന്റ് വിതരണം നിര്‍ത്തി
തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലേക്കുള്ള സ്റ്റെന്റ് വിതരണം നിര്‍ത്തിയതായി വിതരണക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സൂപ്രണ്ടുമാര്‍ക്ക് കത്തുനല്‍കിയതായി സ്റ്റെന്റ് വിതരണക്കാരുടെ സംഘടനയായ ചേംബര്‍ ഓഫ് ഡിസ്ട്രിബ്യൂട്ടേര്‍സ് ഓഫ് മെഡിക്കല്‍ ഇംപ്ലാന്റ്‌സ് ആന്‍ഡ് ഡിസ്‌പോസിബിള്‍സ് അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് വിതരണക്കാര്‍ക്ക് 2012 മുതലുള്ള കുടിശികയായ 20 കോടി രൂപ ലഭിക്കാനുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജ് 15 കോടി 21 ലക്ഷം രൂപയും നല്‍കാനുണ്ട്. ഈ സാഹചര്യത്തിലാണ് വിതരണം നിര്‍ത്തിവയ്ക്കുന്നത്. ഇതോടെ സൗജന്യ ചികിത്സാപദ്ധതിയില്‍പ്പെടുത്തി രോഗികള്‍ക്ക് നല്‍കുന്ന സ്റ്റെന്റ്, പേസ്‌മേക്കര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെയെല്ലാം വിതരണം നിലച്ചു.
ഒരാഴ്ചത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് ആശുപത്രികളില്‍ ബാക്കിയുള്ളത്. ജൂലൈ 10നുള്ളില്‍ തീരുമാനമായില്ലെങ്കില്‍ ആശുപത്രികളില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കുമെന്നും സംഘടന കത്തില്‍ പറയുന്നു. കുടിശിക നല്‍കാത്തതിനാല്‍ കഴിഞ്ഞ ജൂണിലും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്റ്റെന്റ് വിതരണം നിലച്ചിരുന്നു. ഇന്‍ഷുറസ് കമ്പനിയായ റിലയന്‍സ് തുക നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കുടിശിക തീര്‍ക്കാന്‍ തുക അനുവദിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും വിതരണക്കാര്‍ക്ക് ലഭിച്ചിട്ടില്ല.
തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളും കുടിശിക വരുത്തിയിട്ടുണ്ടെങ്കിലും പണം നല്‍കാന്‍ 15 വരെ വിതരണക്കാര്‍ സമയം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നേരത്തേ സ്റ്റെന്റ് വിതരണം നിര്‍ത്തിയത് ആന്‍ജിയോപ്ലാസ്റ്റി ചെയ്യാനെത്തിയ രോഗികളെ ബാധിച്ചിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."