
മതപഠനത്തിന്റെ കാവല്‍ക്കാര്‍
മലയാളി പൊതുസമൂഹത്തില്‍ മുസ്‌ലിംസമുദായത്തിനു സജീവമായി ഇടപെടാന്‍ സാധിക്കുന്നതും വ്യക്തിപരവും സമൂഹപരവുമായ വ്യവഹാരങ്ങള്‍ വൃത്തിയായി നിര്‍വഹിക്കാനും നിര്‍വചിക്കാനും പ്രാപ്തമാക്കുന്നതുമായ പരിസര നിര്‍മാണം നടത്തിയതു മതവിദ്യാഭ്യാസമാണ്. അധര്‍മവല്‍ക്കരണത്തിനു സാധ്യതയുള്ള സകല വാതിലുകളും ബാല്യത്തില്‍തന്നെ അടയ്ക്കുകയും ധര്‍മനിര്‍വഹണ സജ്ജമായ സമൂഹനിര്‍മിതി സാധ്യമാക്കുകയും ചെയ്യുന്നതില്‍ മതവിദ്യാഭ്യാസം നിര്‍വഹിച്ച സൃഷ്ടിപരമായ ധര്‍മം സമൂഹത്തെ സമ്പന്നമാക്കിയിട്ടുണ്ട്.
മതപഠന മേഖല തളരാനിടയായാല്‍ ഉല്‍കൃഷ്ട പൗരനിര്‍മിതി അസാധ്യമാവും. പല യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അതിരുകള്‍ ലോലമാകും. മഹത്വമുള്ള മനുഷ്യരുടെ സാന്നിധ്യം കുറയും. പരലോകചിന്തയും പരസൃഷ്ടി സ്‌നേഹവും ജന്മനിയോഗ വിചാരവും നഷ്ടപ്പെടുന്ന സമൂഹത്തില്‍ നിന്നു ജൈവസാന്നിധ്യം ഇല്ലാതാവുക സ്വാഭാവികം. ഈ വലിയ വിപത്തു തടഞ്ഞുനിര്‍ത്തി മനുഷ്യപ്രവാഹത്തിന്റെ ഒഴുക്കു സുഖമമാക്കുന്ന മതപാഠശാലകള്‍ പാതി അടയുന്നതുപോലും അപകടകരമാണ്. രക്ഷിതാക്കളും മാനേജ്‌മെന്റുകളും അടിസ്ഥാനപരമായി മതത്തിന്റെ കാവല്‍ക്കാര്‍(ചൗക്കീദാര്‍) ആണെന്ന് ആണയിടുന്നത് ഇതുകൊണ്ടാണ്.
പൊതുസമൂഹം നേരിടുന്ന പല പ്രധാന വെല്ലുവിളികളും മുസ്‌ലിംസമൂഹത്തെ വലിയ അളവില്‍ തുറിച്ചുനോക്കുന്നില്ല. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം, മാഫിയവല്‍ക്കരണത്തിന്റെ വലിയ സ്വാധീനം, ആത്മഹത്യാപ്രവണതകള്‍, പലിശയുള്‍പ്പെടെയുള്ള വലിയ സാമ്പത്തികക്കുറ്റങ്ങള്‍, തൊഴില്‍മേഖലയില്‍ കണ്ടുവരുന്ന പ്രകടമായ അനാശാസ്യം തുടങ്ങിയ സാമൂഹ്യജീര്‍ണതകളുടെ പട്ടികയില്‍ മുസ്‌ലിംസമുദായത്തിന്റെ നിലവാരം പല സമൂഹങ്ങളെക്കാളും ഉയര്‍ന്നുനില്‍ക്കുന്നു.
അച്ചടക്കം, അനുസരണബോധം, മുതിര്‍ന്നപൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍, കുട്ടികളുടെ സംരക്ഷണം, കുടുംബജീവിതത്തില്‍ പാലിക്കേണ്ട പൊതുമര്യാദകളും ഊഷ്മളതകളും തുടങ്ങിയവ ഇസ്‌ലാമികസമൂഹത്തില്‍ പ്രകടമായി നിലനില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. എങ്കിലും അവ തുലോം കുറവാണ്. ഉയര്‍ന്ന മാനവികസംസ്‌കാരങ്ങള്‍ നമ്മുടെ പൊതുസമൂഹത്തിനു നല്‍കിയിട്ടുള്ള മഹത്വം മതപാഠശാലകളുടെ സംഭാവന കൂടിയാണ്.
ഈ അധ്യയനവര്‍ഷം മുതല്‍ ചില പ്രദേശങ്ങളില്‍ കണ്ടുവരുന്ന പ്രവണത മതവിദ്യാഭ്യാസ രംഗത്തു വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പല മാനേജ്‌മെന്റ് സ്‌കൂളുകളും സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ രാവിലെ 8-9 മണിക്കു പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതു ഫലത്തില്‍ മതപഠനം തടയലാണ്. 6.30 മുതല്‍ ഏഴു മണിവരെയുള്ള സമയങ്ങളിലാണു മിക്ക മദ്‌റസകളും പ്രവര്‍ത്തിക്കുന്നത്. 6.45 - 7 മണിക്കു തന്നെ മദ്‌റസകള്‍ക്കു മുമ്പില്‍ സ്‌കൂള്‍ ബസ്സുകള്‍ വന്ന് ഹോണ്‍ മുഴക്കും. ഇത്തരം മദ്‌റസകളില്‍ കുട്ടികള്‍ക്കു മതം പഠിക്കാന്‍ ലഭിക്കുന്നതു 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ മാത്രമാണ്.
രണ്ടേകാല്‍ മണിക്കൂര്‍ കണക്കാക്കി മൂന്നു പിരീഡുകളാണ് വിദ്യാഭ്യാസബോര്‍ഡിന്റെ കരിക്കുലത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇങ്ങനെയുള്ള 18 പിരീഡുകള്‍ ആഴ്ചയില്‍ ലഭിക്കണം. എങ്കില്‍ മാത്രമേ, കരിക്കുലത്തില്‍ നിര്‍ദേശിച്ച പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ കഴിയൂ. വിശുദ്ധ ഖുര്‍ആന്‍ പഠനം, പാരായണ ശാസ്ത്രപഠനം, കര്‍മശാസ്ത്ര (ഇസ്‌ലാമിക് ലോ)പഠനം, സ്വഭാവസംസ്‌കരണം, ചരിത്രപഠനം, പ്രത്യയശാസ്ത്ര പഠനം, ഭാഷാപഠനം തുടങ്ങിയ പ്രധാനവിഷയങ്ങളാണ് പ്രാഥമിക ക്ലാസുകളിലുള്ളത്. മുതിര്‍ന്ന ക്ലാസിലാകുമ്പോള്‍ ഖുര്‍ആന്‍ വ്യാഖ്യാനപഠനങ്ങളുള്‍പ്പെടെ പഠനവിഷയങ്ങള്‍ വര്‍ധിക്കും. മദ്‌റസകളില്‍ കയറിയിറങ്ങി പോകുന്നതുകൊണ്ടു കുട്ടികള്‍ക്കെങ്ങനെ മതം പഠിക്കാന്‍ കഴിയും.
എം.എ ബേബി വിദ്യാഭ്യാസമന്ത്രിയായ കാലത്ത് സ്‌കൂള്‍ പഠന സമയമാറ്റത്തിനു ശ്രമിച്ചിരുന്നു. സ്‌കൂളുകള്‍ രാവിലെ 8.30ന് ആരംഭിക്കണമെന്നായിരുന്നു നിര്‍ദേശം. മുഴുവന്‍ മുസ്‌ലിംസംഘടനകളും ഇതിനെതിരേ രംഗത്തുവന്നു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായിരുന്ന കോട്ടുമല ബാപ്പു മുസ്‌ലിയാരെ ചെയര്‍മാനായി തെരഞ്ഞെടുത്ത് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് മതപഠനാവകാശത്തിനായി പ്രക്ഷോഭരംഗത്തുവന്നു. സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.
1967 മെയ് 27 ന് അന്നു വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം സര്‍ക്കാര്‍ സ്‌കൂളുകള്‍ രാവിലെ 10 മണിക്കും അല്ലാത്തവ 10.30നും എന്നു നിര്‍ണയിച്ചിട്ടുണ്ട്. ഇതു മുസ്‌ലിം സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശസംരക്ഷണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവായിരുന്നു. അക്കാര്യം എം.എ ബേബിയെ ചര്‍ച്ചയില്‍ ബോധ്യപ്പെടുത്തി. ഇതിനെ തുടര്‍ന്നാണു ഇടതുപക്ഷ ഗവണ്‍മെന്റ് സ്‌കൂള്‍ സമയമാറ്റ ഉത്തരവു പിന്‍വലിച്ചത്.
കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ലക്ഷദ്വീപുകള്‍, അന്തമാന്‍, മലേഷ്യ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, യു.എ.ഇ തുടങ്ങിയ നാടുകളിലായി 9925 മദ്‌റസകള്‍ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എണ്ണത്തില്‍ ഇത്രത്തോളമില്ലെങ്കിലും മറ്റു മുസ്‌ലിം സംഘടനകളും പ്രാഥമിക മതപാഠശാലകള്‍ നടത്തുന്നുണ്ട്. മലയാളി മുസ്‌ലിംകള്‍ താമസിക്കുന്ന എല്ലാ പ്രദേശങ്ങളിലും വലിയ ത്യാഗവും ഫണ്ടും മുടക്കിയാണു സന്താനങ്ങള്‍ക്കു ധര്‍മവിദ്യാഭ്യാസം നല്‍കാന്‍ ഈ പാഠശാലകള്‍ നടത്തുന്നത്.
തങ്ങളുടെ മക്കള്‍ ഇഹത്തിലും പരത്തിലും അവരവര്‍ക്കും തങ്ങള്‍ക്കും ഗുണമായി ഭവിക്കണമെന്ന മതപക്ഷമാണു മാതാപിതാക്കളെ ഈ കര്‍ത്തവ്യനിര്‍വഹണത്തിനു പ്രാപ്തരാക്കുന്നത്. ഇന്ത്യന്‍ ഭരണഘടന മതവിശ്വാസത്തിനും പ്രചാരണത്തിനും പഠനത്തിനും പരിരക്ഷ നല്‍കുന്നുണ്ട്. മതപഠന മേഖലകള്‍ കാലാകാലങ്ങളായി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് ഈ മേഖല നിലനിര്‍ത്തിപ്പോരുന്നത്.
പൊതുവിദ്യാഭ്യാസരംഗത്തു പ്രകടമായി വളര്‍ന്നുവന്ന കച്ചവടതാല്‍പ്പര്യങ്ങളും മത്സരങ്ങളും മതവിദ്യാഭ്യാസരംഗത്തെ ഞെരുക്കുന്നുണ്ട്. തെറ്റായ ധാരണ പരത്തി വിദ്യാഭ്യാസവ്യാപാരികള്‍ വളര്‍ത്തിയെടുത്ത വിചാരദാരിദ്ര്യമോ വൈകൃതമോ ആണ് മതവിദ്യാഭ്യാസം വിദ്യാഭ്യാസഭാരമാണെന്ന ധാരണ. ഈ വര്‍ഷം മലപ്പുറത്തു നടത്തിയ ഒരു വിപുലമായ സംഗമം ശ്രദ്ധേയമായിരുന്നു. പൊതുവിദ്യാലയത്തിലും മതവിദ്യാലയത്തിലും പഠിക്കുന്ന കുട്ടികള്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരും മദ്‌റസ പൊതുപരീക്ഷകളില്‍ ടോപ് പ്ലസ് നേടിയവരുമായിരുന്നു സംഗമത്തിലെ ശ്രദ്ധേയരായ സാന്നിധ്യങ്ങള്‍.
ഇത്തരം സ്ഥാപനാധികാരികള്‍ നല്‍കുന്ന പാഠം പഠിതാക്കള്‍ അല്ല ചില ബാഹ്യശക്തികളാണു മതപാഠശാലകളുടെ ചിറകരിയാന്‍ ശ്രമിക്കുന്നതെന്നാണ്. കേരളം 100 ശതമാനം മതസാക്ഷരത നേടിയ രാജ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അറിയാത്തവരായി കേരളത്തില്‍ ഒരു മുസ്‌ലിമും ഉണ്ടാവില്ല. ഈ ലോക നേട്ടം കൈവരിക്കാന്‍ സഹായകമായത് പഠിതാക്കള്‍, അധ്യാപകര്‍, മാനേജ്‌മെന്റ്, രക്ഷിതാക്കള്‍, പൊതുസമൂഹം എന്നീ അഞ്ചു വിഭാഗങ്ങളുടെ സജീവപങ്കാളിത്തം കൊണ്ടാണ്.
സമുദായത്തെ ശരിയായി ബോധവല്‍ക്കരിച്ചിട്ടില്ലെങ്കില്‍ ഭാവിയില്‍ വിശുദ്ധ ഖുര്‍ആന്‍ പോലും പാരായണം ചെയ്യാന്‍ അറിയാത്തവരും മതാചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അറിഞ്ഞുകൂടാത്തവരും മതനിയോഗങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തിയില്ലാത്തവരുമായ സമൂഹം ഉയര്‍ന്നുവരും. അവര്‍ പൊതുസമൂഹത്തിനും രാഷ്ട്രത്തിനും ഭാരമായിത്തീരും.
സന്താനങ്ങളെയോര്‍ത്തു കരയേണ്ടി വരുന്ന അവസ്ഥയാണു രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും വരാനിരിക്കുന്നത്. കുടുംബയോഗങ്ങളും പൊതുപരിപാടികളും സംഘടിപ്പിച്ചു മതപഠനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ സാധിക്കണം. വിദ്യാഭ്യാസം വിപണനവസ്തുവാക്കി ധാര്‍മികതയുടെ അടിവേരറുക്കുന്നവരെ പ്രതിരോധിക്കാന്‍ സമൂഹത്തിനാകണം. അവരുടെ സാമ്പത്തികലാഭം ഒരു ജനതയുടെ ഭാസുരഭാവിയാണു തകര്‍ത്തുകളയുന്നത്. ഇഹലോകവും പരലോകവും പരാജയപ്പെടുത്തുന്ന പ്രവണതകളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കണം. അപ്പോള്‍ മാത്രമാണു (ധാര്‍മികതയുടെ) കാവല്‍ക്കാര്‍ ചുമതലകള്‍ നിര്‍വഹിച്ചു വിജയിക്കുന്നവരാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും
uae
• a day ago
ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ
Football
• a day ago
എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ
uae
• a day ago
100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി
Football
• a day ago
വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍
Kerala
• a day ago
കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി
latest
• a day ago
2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്
National
• a day ago
ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു
Kerala
• a day ago
രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്
Kuwait
• a day ago
അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്
Kerala
• a day ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും
Kerala
• a day ago
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി
Kerala
• a day ago.jpeg?w=200&q=75)
യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്
uae
• a day ago
നെഹ്റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'
Kerala
• a day ago
മൈലാപ്പൂര് ഷൗക്കത്തലി മൗലവി അന്തരിച്ചു
Kerala
• a day ago
ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ
National
• a day ago
Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം
uae
• a day ago
വിസിയും രജിസ്ട്രാറും എത്തുമോ..? വിസിയെ തടയുമെന്ന് എസ്എഫ്ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും
Kerala
• a day ago
മസ്കത്തില് ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്
oman
• a day ago
കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു
Kerala
• a day ago
ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു
uae
• a day ago