'അടയ്ക്കാന്‍ നരകമുണ്ടാവും': ഉപരോധം മറികടക്കാന്‍ ഇറാന്‍ കൊണ്ടുവന്ന പുതിയ പേയ്‌മെന്റ് സംവിധാനത്തിനെതിരെ യു.എസ്
വാഷിങ്ടണ്‍: ഇറാനെതിരെ ഉറഞ്ഞുതുള്ളി അമേരിക്ക. ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസഭയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും കൊമ്പുകോര്‍ത്തതിനു പിന്നാലെ, കടുത്ത ആക്രമണവുമായി യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ രംഗത്തെത്തി.
ഇറാനു മേല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ യൂറോപ്യന്‍ യൂനിയനുമായി (ഇ.യു) പുതിയ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ് ഇപ്പോഴത്തെ പ്രസ്താവനയ്ക്ക് കാരണം. 'അടയ്ക്കാന്‍ നരകമുണ്ടാവും' എന്നാണ് ജോണ്‍ ബോള്‍ട്ടണ്‍ പരാമര്‍ശിച്ചത്.
''എന്നെ അവര്‍ കാര്യമായി എടുക്കുമെന്ന് വിചാരിക്കുന്നു, നിങ്ങള്‍ ഞങ്ങളെ മറികടക്കുകയാണെങ്കില്‍, ഞങ്ങളുടെ സഖ്യങ്ങളെയും പങ്കാളികളെയും, ഞങ്ങളുടെ പൗരന്മാരെ വേദനിപ്പിക്കുകയാണെങ്കില്‍, കള്ളവും വഞ്ചനയും കബളിപ്പിക്കലും തുടരുകയാണെങ്കില്‍, അതെ, അടയ്ക്കാന്‍ ഒരു നരകമുണ്ടാവും''- ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു.
യു.എന്‍ പൊതുസമ്മേളനം നടക്കുന്നതിനിടെ ഇ.യു രാജ്യങ്ങളുമായി ഇറാന്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ പേയ്‌മെന്റ് സംവിധാനം സ്ഥാപിക്കാന്‍ തീരുമാനമായത്. ഇറാനുമായി എണ്ണ, മറ്റു കച്ചവടങ്ങള്‍, ഇടാപാടുകള്‍ നടത്താന്‍ പുതിയ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."