HOME
DETAILS

കൊട്ടിയത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് ഗുണ്ടാസംഘം അടിച്ചു തകര്‍ത്തു

  
backup
September 27, 2018 | 1:43 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af

കൊട്ടിയം: കൊട്ടിയം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന് അറുതിയില്ല.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളില്‍ ഒടുവിലായി മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടുകയറി ആക്രമണം നടന്നു. ചൊവാഴ്ചയാണ് കണ്ണനല്ലൂരില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ വീട് കയറി ആക്രമണം നടന്നത്.
മകനെ മര്‍ദിച്ച അക്രമികള്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കണ്ണനല്ലൂര്‍ സൗത്ത് വാലി മുക്കിന് സമീപം സജീവ് ഭവനത്തില്‍ റോസ് മേരിയുടെ വീടിന് നേരെയായിരുന്നു ആക്രമണം.
ചൊവ്വാഴ്ച അര്‍ധരാത്രി ഒരു മണിയോടെ മതില്‍ ചാടി കടന്നെത്തിയ മൂന്നംഗ സംഘമാണ് അതിക്രമം നടത്തിയത്. വീടിന്റെ ജനാല ചില്ലുകള്‍ എല്ലാം അടിച്ചു തകര്‍ത്ത അക്രമികള്‍ മുന്‍ഭാഗത്ത് സിറ്റൗട്ടിന്റെ സ്റ്റീല്‍ പൈപ്പുകളും നശിപ്പിച്ചു.
ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെ അക്രമിസംഘം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കയറി കടന്നുകളഞ്ഞു.
റോസ് മേരിയും മകനും മാത്രമെ സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നുള്ളു. റോസ് മേരിയുടെ മകന്‍ ആന്റണി (32)യെ ഒരു സംഘം കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കണ്ണനല്ലൂര്‍ സെന്റ് ആന്റണീസ് കുരിശടിയ്ക്കു സമീപം വച്ച് മര്‍ദിച്ചിരുന്നു.
ഈ സംഭവത്തില്‍ കൊട്ടിയം പൊലിസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയായിരുന്നു സംഘം വീട്ടില്‍ കയറി അക്രമം നടത്തിയത്.
കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്റണി ചൊവാഴ്ചയാണ് വീട്ടില്‍ മടങ്ങിയെത്തിയത് .കേസ് പിന്‍വലിച്ച് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം റോസ് മേരിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി റോസ് മേരി പറഞ്ഞു.
ഇതിന് വിസമ്മതം പറഞ്ഞതോടെ ഇവര്‍ മടങ്ങി പോയി. പിന്നീട് രാത്രിയിലെത്തി അതിക്രമിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് കൊട്ടിയം എസ്.ഐ അനൂപ്, തൃദീപ് ചന്ദ്രന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ .ഷാജി, എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് എത്തി തെളിവുകള്‍ ശേഖരിച്ചു.
സ്ഥലത്ത് നിന്നും അക്രമത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പുകമ്പി പൊലിസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം വ്യത്യസ്ത സംഭവങ്ങളിലായി ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തില്‍ വയോധികരായ ദമ്പതികളടക്കം ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  4 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  4 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  4 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  4 days ago
No Image

'പോയാലോ നമുക്കൊരു പ്രൊട്ടെസ്റ്റ് ഡേറ്റിന്' ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  4 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  4 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  4 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  4 days ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  4 days ago

No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  4 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  4 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  4 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  4 days ago