വിജിലന്‍സ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി: കെ.എസ്.എഫ്.ഇയില്‍ പോരായ്മ കണ്ടെത്തി; സാമ്പത്തിക നിലയെ ബാധിക്കുമെന്നു സംശയിച്ചു
തിരുവനന്തപുരം: ഓപ്പറേഷന്‍ ബച്ചത്ത് എന്ന് പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ കെ.എസ്.എഫ്ഇ നിഷേധിക്കുമ്പോള്‍ റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.
കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് പോരായ്മ കണ്ടെത്തിയിട്ടുണ്ട്. ഇത് സ്ഥാപനത്തിന്റെ സാമ്പത്തിക നിലയെതന്നെ ബാധിക്കുമെന്നുതന്നെ സംശയിച്ചു. ഇത് സാധാരണനിലയിലുള്ള പരിശോധനമാത്രമായിരുന്നു, 2018 ല്‍ മാത്രം 18 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. പരിശോധന നടത്തിയ കേന്ദ്രങ്ങളും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.
റെയ്ഡല്ല. വിജിലന്‍സ് പരിശോധനക്ക് ഡയറക്ടറുടെ അനുമതി മാത്രം മതി. വീഴ്ച കണ്ടാല്‍ അവര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാരതില്‍ നടപടി സ്വീകരിക്കുകയാണ് ചെയ്യുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രമണ്‍ ശ്രീവാസ്തവയേയും മുഖ്യമന്ത്രി ന്യായീകരിച്ചു. അദ്ദേഹത്തിന് പരിശോധനയില്‍ ഒരു പങ്കുമില്ല. അദ്ദേഹത്തെക്കുറിച്ച് താന്‍ പ്രതികരിച്ചു എന്നു പറഞ്ഞുള്ള വാര്‍ത്തയും തെറ്റാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേ സമയം നാല്‍പ്പത് ശാഖകളില്‍ നടത്തിയ പരിശോധനയില്‍ മുപ്പത്തിയഞ്ച് ഇടത്തും ക്രമക്കേട് ഉണ്ടെന്നും പൊള്ളച്ചിട്ടി അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നുമായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.
എന്നാല്‍ വിജിലന്‍സ് പരിശോധിച്ച ഇടങ്ങളില്‍ ആഭ്യന്തര പരിശോധന നടത്തിയ കെ.എസ്.എഫ്.ഇ ഇത് നിഷേധിക്കുകയാണ്.
ബ്രാഞ്ചുകളില്‍ വീഴ്ച കണ്ടെത്താന്‍ ഓഡിറ്റ് ടീമിന് കഴിഞ്ഞിട്ടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ പിലിപ്പോസ് തോമസ് പ്രതികരിച്ചു. വിജിലന്‍സ് പറയുന്ന പൊള്ള ചിട്ടി അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു. സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തിയ ബ്രാഞ്ചുകളില്‍ ഇന്ന് കെ.എസ് എഫ്.ഇ ആഭ്യന്തര ഓഡിറ്റ് സംഘം പരിശോധന നടത്തി.
ഒരു ബ്രാഞ്ചില്‍ പോലും വീഴ്ച കണ്ടെത്താനായിട്ടില്ല. കെ.എസ്.എഫ്.ഇ.യുടെ ബ്രാഞ്ചുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തലുകള്‍ എന്താണെന്ന് ഇതുവരെ കെ എസ് എഫ് ഐ അറിയിച്ചിട്ടുമില്ലെന്നും ചെയര്‍മാന്‍ പ്രതികരിച്ചു.
വിജിലന്‍സ് പറയുന്ന തരത്തില്‍ വലിയ വീഴ്ചകളൊന്നും കെഎസ്എഫ്ഇ ശാഖകളില്‍ ഇല്ല. നടപടി ക്രമങ്ങളിലെ ചെറിയ പാകപ്പിഴകള്‍ മാത്രമാണ് കണ്ടെത്താനായിട്ടുള്ളതെന്നും കെസ്എഫ്ഇ അധികൃതര്‍ പറയുന്നു, വിജിലന്‍സ് റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് ധനമന്ത്രി ഇന്ന് പ്രതികരിച്ചത്, കെഎസ്എഫ്ഇ സംബന്ധിച്ച ചര്‍ച്ചകള്‍ നീട്ടി കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി പ്രതികരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."