നാഗേശ്വര റാവുവിനെ സി.ബി.ഐയില്‍ നിന്ന് മാറ്റി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരും സി.ബി.ഐയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായി സി.ബി.ഐ ഡയരക്ടര്‍ പദവി ലഭിക്കുകയും ബിഹാര്‍ റെസ്ക്യൂഹോം പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിന് കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതിയുടെ ശിക്ഷാനടപടിക്ക് വിധേയമാകേണ്ടിവരികയും ചെയ്ത എം. നാഗേശ്വര റാവുവിനെ സി.ബി.ഐയില്‍നിന്ന് മാറ്റി.
സി.ബി.ഐ അഡിഷനല്‍ ഡയരക്ടറായിരുന്ന റാവുവിനെ ഫയര്‍ സര്‍വിസ്, സിവില്‍ ഡിഫന്‍സ്, ഹോംഗാര്‍ഡ് എന്നിവയുടെ ഡയരക്ടര്‍ ജനറലായാണ് നിയമിച്ചിരിക്കുന്നത്.
ഡയരക്ടര്‍ ജനറല്‍ ഗ്രേഡിലുള്ളവര്‍ക്ക് മാത്രം നിയമനം ലഭിക്കുന്ന ഫയര്‍ സര്‍വിസസ്, സിവില്‍ സിഫന്‍സ്, ഹോംഗാര്‍ഡ്സ് എന്നീ വിഭാഗങ്ങളുടെ തലപ്പത്തേക്ക് തസ്തിക തരം താഴ്ത്തിയാണ് അഡിഷനല്‍ ഡയരക്ടറായ റാവുവിനെ നിയമിച്ചിരിക്കുന്നത്.
സി.ബി.ഐ ഡയരക്ടറായിരുന്ന അലോക് വര്‍മയും മോദിയുടെ സ്വന്തക്കാരനുമായ സ്പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ മാറ്റി നാഗേശ്വര റാവുവിനെ സി.ബി.ഐ ഇടക്കാല ഡയരക്ടറായി നിയമിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."