HOME
DETAILS

കശ്മിരില്‍ ഏറ്റുമുട്ടല്‍: സൈനികന് വീരമൃത്യു; മൂന്നുഭീകരരും പ്രദേശവാസിയും കൊല്ലപ്പെട്ടു

  
backup
September 27, 2018 | 7:38 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2-23

 


ശ്രീനഗര്‍: ജമ്മുകശ്മിരില്‍ വ്യത്യസ്ത ഇടങ്ങളിലായി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈനികന്‍ വീരമൃത്യു വരിച്ചു. സംഭവത്തില്‍ ഒരു തദ്ദേശവാസിയും മൂന്ന് ഭീകരരും കൊല്ലപ്പെടുകയും ചെയ്തു.
ശ്രീനഗറില്‍ നിന്ന് 65 കി.മീറ്റര്‍ മാറി ദൂരു മേഖലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികന്‍ വീരമൃത്യു വരിച്ചത്. സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ് ഒരു ഭീകരനും കൊല്ലപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലില്‍ നിന്ന് ആരോഗ്യ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രണ്ട് പൊലിസുകാരെ വധിച്ച് രക്ഷപ്പെട്ട ലഷ്‌കര്‍ ഭീകരന്‍ നവീദ് ജാട്ട് എന്ന ഹന്‍സ്‌ലക്കുവേണ്ടിയാണ് സുരക്ഷാസേന തിരച്ചില്‍ തുടങ്ങിയത്. ഇതിനിടയിലാണ് ഭീകരരില്‍ നിന്ന് വെടിവയ്പ്പുണ്ടായത്. സുരക്ഷാസൈന്യം പ്രതിരോധം ശക്തമാക്കുന്നതിനിടയില്‍ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍, നവീദിന് വെടിയേറ്റിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.
ശ്രീനഗറിലെ നൂര്‍ബാഗില്‍ ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് വീട്ടുടമയുടെ മകന്‍ വെടിയേറ്റ് മരിച്ചത്.
ബുദ്ഗാം ജില്ലിയിലെ ഛദൂരയിലെ ആരാധനാലയത്തിനടുത്താണ് മൂന്നാമത്തെ ഏറ്റുമുട്ടലുണ്ടായത്. ഇവിടെ മൂന്ന് ഭീകരരെ പുറത്തുകടക്കാനാകാത്തവിധം കെണിയിലാക്കിയെങ്കിലും ഇവര്‍ ശക്തമായ രീതിയിലാണ് സുരക്ഷാ സൈന്യത്തെ ആക്രമിച്ചത്. എന്നാല്‍, സുരക്ഷാസൈന്യം നടത്തിയ ശക്തമായ തിരിച്ചടിയില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. മൂന്നാമന്‍ രക്ഷപ്പെട്ടതായി പൊലിസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനിക ഓഫിസര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ സർക്കാർ ജോലികൾക്ക് ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം

Kuwait
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗിന് വർധിച്ചത് 713 സീറ്റ്

Kerala
  •  5 days ago
No Image

അദ്ദേഹത്തിന്റെ കളിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു: സച്ചിൻ

Others
  •  5 days ago
No Image

എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്

Kerala
  •  5 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്

Kerala
  •  5 days ago
No Image

കനത്ത മഴ : റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് സ്‌കൂൾ അവധി

Saudi-arabia
  •  5 days ago
No Image

ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായവർധന; സ്ഥാനക്കയറ്റം ലഭിച്ച 47 പേർ താഴെയിറങ്ങേണ്ടിവരും

Kerala
  •  5 days ago
No Image

അപ്പവാണിഭ നേർച്ച; 27 മുതൽ ജനുവരി 5 വരെ

Kerala
  •  5 days ago
No Image

സിറിയയിലെ ഭീകരാക്രമണത്തെ യു.എ.ഇ അപലപിച്ചു

uae
  •  5 days ago
No Image

സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ: എന്‍ട്രി ടിക്കറ്റ് ഉദ്ഘാടനം ഇന്ന്

organization
  •  5 days ago