HOME
DETAILS

മുല്ലപ്പള്ളി വഴങ്ങി കല്ലാമലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു

  
backup
December 04 2020 | 00:12 AM

%e0%b4%ae%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b5%e0%b4%b4%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95%e0%b4%b2%e0%b5%8d

 


സ്വന്തം ലേഖകന്‍
കോഴിക്കോട്: നേതൃത്വത്തില്‍ ഏറ്റുമുട്ടലിലേക്കു നയിച്ച വടകര കല്ലാമലയിലെ വിവാദ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. വടകര ബ്‌ളോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി ജയകുമാര്‍ മത്സരരംഗത്തുനിന്ന് പിന്‍മാറുമെന്ന് കെ.പി.സി.സി പ്രിസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
ഇവിടെ യു.ഡി.എഫ്- ആര്‍.എം.പി.ഐ സ്ഥാനാര്‍ഥി സി.സുഗതന്റെ വിജയത്തിനു കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. ഇതോടെ ഒരാഴ്ചക്കാലം കോണ്‍ഗ്രസിനെ പിടിച്ചുലച്ച വിവാദത്തിന് അവസാനമായി.
ആര്‍.എം.പി.ഐയ്ക്ക് നല്‍കിയ സീറ്റില്‍ കോണ്‍ഗ്രസിലെ കെ.പി ജയകുമാറിന് മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈപ്പത്തി ചിഹ്‌നം അനുവദിച്ചതോടെയാണ് വിവാദം തുടങ്ങുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ വീട് ഉള്‍പ്പെടുന്ന ഡിവിഷന്‍ താനറിയാതെ ആര്‍.എം.പിക്ക് നല്‍കിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നത്. അതേസമയം തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍ ധാരണ ലംഘിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരരംഗത്തു വന്നതിനെ കെ.മുരളീധരന്‍ എം.പി ചോദ്യം ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നില്ലെങ്കില്‍ വടകരയില്‍ പ്രചാരണ രംഗത്തു നിന്ന് മാറിനില്‍ക്കുമെന്ന് മുരളി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ മുല്ലപ്പള്ളിയും മുരളീധരനും നേരിട്ട് കൊമ്പു കോര്‍ക്കുന്ന സാഹചര്യമുണ്ടായി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനു പോകാത്ത മുരളീധരന്‍ ഇന്നലെ വടകര കുഞ്ഞിപ്പള്ളിയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥിയ്ക്കായി പ്രസംഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പൊതുയോഗത്തിനു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പാണ് തന്റെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപനം നടത്തിയത്. രാവിലെ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ മീറ്റ് ദ ലീഡര്‍ പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് സ്ഥാനര്‍ഥിത്വം പിന്‍വലിക്കുന്നതായി അദ്ദേഹം അറിയിച്ചത്.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു കുറച്ച് കമ്മ്യുണിക്കേഷന്‍ ഗ്യാപ്പും അഭിപ്രായ വ്യത്യാസവും ഉണ്ടായതായി മുല്ലപ്പള്ളി പറഞ്ഞു. അത് പാര്‍ട്ടിയെ ആത്യന്തികമായി ക്ഷീണിപ്പിക്കുമെന്ന് ബോധ്യപ്പെട്ടു. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒന്നും ഉണ്ടാകാന്‍ പാടില്ലെന്നാണ് തന്റെ നിലപാട്. ഈ സാഹചര്യത്തില്‍ കെ.പി ജയകുമാര്‍ മത്സരരംഗത്തുവിന്ന് പിന്‍മാറുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂക്കോട്ടൂർ ഹജ്ജ് ക്യാംപിന് പ്രൗഢ തുടക്കം, ഹജ്ജ്, വലിയ ഐക്യത്തിന്റെ വേദിയെന്ന്‌ സാദിഖലി തങ്ങൾ

Kerala
  •  8 days ago
No Image

ചീഫ് സേഫ്റ്റി കമ്മിഷണറുടെ ചുമതല സിവിൽ ചീഫ് എൻജിനീയർക്ക് , നിയമനം ചട്ടം മറികടന്ന്

Kerala
  •  8 days ago
No Image

ചോദ്യപേപ്പർ സുരക്ഷയ്ക്ക് പരിശീലനം ലഭിക്കാത്ത ജീവനക്കാർ, അനധ്യാപക സംഘടനകൾ കോടതിയിലേക്ക്

Kerala
  •  8 days ago
No Image

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി സര്‍ക്കാർ

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-22-02-2025

PSC/UPSC
  •  8 days ago
No Image

തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ

Kerala
  •  8 days ago
No Image

ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി

latest
  •  8 days ago
No Image

അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്

Kerala
  •  8 days ago
No Image

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി

latest
  •  8 days ago


No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  8 days ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  8 days ago
No Image

കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ

uae
  •  8 days ago
No Image

ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്

Football
  •  8 days ago