പ്രവാസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നഗരസഭ തീരുമാനം
കണ്ണൂര്‍:വര്‍ഷങ്ങളുടെ സമ്പാദ്യവുമായി ആന്തൂര്‍ നഗരസഭയില്‍ തുടങ്ങിയ ഹോട്ടല്‍ വ്യവസായസംരഭത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നഗരസഭ തീരുമാനം.
ഇദ്ദേഹത്തിന്റെ കുടുംബം നല്‍കിയ പുതിയ അപേക്ഷ അനുസരിച്ച് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പരിശോധനയ്ക്കുശേഷമാണ് തീരുമാനം.
നഗരസഭ ചൂണ്ടിക്കാണിച്ച അപാകതകള്‍ പരിഹരിച്ച ശേഷമുള്ള പുതിയ പ്ലാന്‍ ആണ് സാജന്റെ കുടുംബം ഇന്ന് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചത്.
ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രവര്‍ത്തനാനുമതി നല്‍കാനായിരുന്നു നഗരസഭയോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
തുറസ്സായ സ്ഥലത്ത് നിര്‍മിച്ച വാട്ടര്‍ ടാങ്ക് പൊളിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വാട്ടര്‍ ടാങ്ക് മാറ്റിസ്ഥാപിക്കാന്‍ ആറ് മാസത്തെ കാലതാമസവും നഗരസഭ അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."