ലഹരി കടത്തുകാരെ നേരിടാന്‍ എക്‌സൈസ് സേനക്ക് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നു
തൃശൂര്‍: ലഹരി കടത്തുകാര്‍ ആയുധങ്ങള്‍ പ്രയോഗിച്ച് എക്‌സൈസ് സേനയെ നേരിടുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ എക്‌സൈസ് സേനാംഗങ്ങള്‍ക്കും തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
തൃശൂരിലെ സംസ്ഥാന എക്‌സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 21ാമത് സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലഹരി മാഫിയക്കെതിരേ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പുതിയ എക്‌സൈസ് ഓഫിസുകള്‍ ആരംഭിക്കുകയും മൂന്നൂറിലധികം തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. ആദിവാസി മേഖലകളില്‍ എന്‍ഫോഴ്‌മെന്റും ബോധവത്കരണവും ശക്തമാക്കുന്നതിനായി ഇടുക്കി ദേവികുളത്തും മലപ്പുറം നിലമ്പൂരിലും ജനമൈത്രി സര്‍ക്കിള്‍ ഓഫി
സ് ആരംഭിച്ചു. പട്ടികവര്‍ഗ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും വനാതിര്‍ത്തികളിലും മറ്റും എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കുന്നതിനുമായി 25 പട്ടികവര്‍ഗവിഭാഗം യുവതീ യുവാക്കള്‍ക്ക് അധിക തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കി. വനിതകള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരെ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായി റിക്രൂട്ട് ചെയ്ത് വനിതകളുടെ മാത്രം പട്രോളിങ് സ്‌ക്വാഡ് രൂപീകരിച്ചു.
തൃശൂര്‍ എക്‌സൈസ് അക്കാദമി ആധുനിക സൗകര്യങ്ങളോടെ ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രമാക്കി ഉയര്‍ത്തുമെന്നും വിദഗ്ധ പരിശീലനം ലഭിക്കാത്ത ഒരു ഉദ്യോഗസ്ഥനും വകുപ്പില്‍ ഉണ്ടാവരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
51 സിവില്‍ എക്‌സൈസ് ഓഫിസര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്.
എക്‌സൈസ് കമീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, അഡീഷനല്‍ എക്‌സൈസ് കമീഷണര്‍ സാം ക്രിസ്റ്റി ഡാനിയല്‍, അക്കാദമി പ്രിന്‍സിപ്പല്‍ ജോയിന്റ് എക്‌സൈസ് കമ്മി
ഷണര്‍ പി.വി. മുരളി കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."