
അഴിമതിക്കെതിരേ ചൂണ്ടുന്ന വിരലും ശുദ്ധമായിരിക്കണം
കഴിഞ്ഞ ആറുമാസത്തിനിടെ ഗതാഗത കമ്മിഷനര്‍ ടോമിന്‍ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകള്‍ക്കെതിരേ അഴിമതിയാരോപിച്ചു നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുകയാണ്. അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന ഭാരത-3 വാഹനങ്ങള്‍ക്കു 2016 ഏപ്രില്‍ ഒന്നുമുതല്‍ രജിസ്‌ട്രേഷന്‍ നല്‍കരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഇളവുനല്‍കിയതു രണ്ടുവാഹനനിര്‍മാണക്കമ്പനികളെ സഹായിക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് ഒരു ആരോപണം.
സൗജന്യ ഹെല്‍മറ്റ് വിതരണത്തിലും അടുത്തിടെ നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ക്കു പിറകിലും ക്രമക്കേടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. വിജിലന്‍സ് അന്വേഷണവുമായി ഗതാഗതവകുപ്പു സഹകരിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരിക്കുകയാണ്. വിജിലന്‍സ് ഡിവൈ.എസ്.പി കൃഷ്ണകുമാര്‍ മോട്ടോര്‍ വാഹനവകുപ്പിനോട് ആവശ്യപ്പെട്ട ഫയലുകളൊന്നും നല്‍കാന്‍ തയാറായിട്ടില്ല. മറച്ചുപിടിക്കാനും ഒളിച്ചുവയ്ക്കാനും ഒന്നുമില്ലെങ്കില്‍, ഗതാഗതകമ്മിഷനര്‍ സദുദ്ദേശ്യത്തോടെ മാത്രമാണ് ഇത്രയും കാര്യങ്ങള്‍ ചെയ്തതെങ്കില്‍ ഫയലുകള്‍ പിടിച്ചുവയ്‌ക്കേണ്ട ആവശ്യമുണ്ടോ..?
ഒരേസ്ഥലത്തു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയവരെയും അഴിമതിയാരോപണമുള്ളവരെയും ഗതാഗതകമ്മിഷനര്‍ സ്ഥലംമാറ്റി ഉത്തരവുപുറപ്പെടുവിച്ചിരുന്നു. ഗതാഗതവകുപ്പുമന്ത്രി എം.കെ ശശീന്ദ്രന്‍ ഇടപെട്ട് ഉത്തരവു മരവിപ്പിക്കുകയുംചെയ്തിരുന്നു. എന്നാല്‍, മന്ത്രിയുടെ ഉത്തരവിനു പുല്ലുവിലപോലും കല്‍പ്പിക്കാതെ കമ്മിഷനര്‍ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയും നേരത്തേ തയാറാക്കിയ പട്ടികപ്രകാരം ഗാതഗതവകുപ്പില്‍ സ്ഥലമാറ്റം നടത്തിക്കൊണ്ടിരിക്കുകയുമാണിപ്പോള്‍. 46 വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണു കഴിഞ്ഞദിവസം സ്ഥലംമാറ്റിയിരിക്കുന്നത്. 250 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലമാറ്റത്തിനുള്ള കരടുപട്ടികയും തയാറായിരിക്കുന്നു. ഒരേസ്ഥലത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഇരുനൂറോളം ക്ലര്‍ക്കുമാരെയും ഗതാഗതകമ്മിഷനര്‍ സ്ഥലംമാറ്റിയിട്ടുണ്ട്.
ഗതാഗതവകുപ്പ് മന്ത്രിയും ഗതാഗത കമ്മിഷനര്‍ ടോമിന്‍ തച്ചങ്കരിയും തമ്മിലുള്ള തുറന്നയുദ്ധത്തിലേയ്‌ക്കൊന്നും കാര്യങ്ങള്‍ നീങ്ങുകയില്ല. മന്ത്രിയുടെ ഉത്തരവു ധിക്കരിച്ചു താന്‍ നേരത്തേ ഇറക്കിയ സ്ഥലമാറ്റ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തുവാന്‍ ടോമിന്‍ തച്ചങ്കരിക്കു കഴിയുന്നുണ്ടെങ്കില്‍ ഉന്നതങ്ങളില്‍ അദ്ദേഹത്തിനുള്ള സ്വാധീനം തന്നെയായിരിക്കണം കാരണം. കമ്മിഷനര്‍ പറയുന്നത് അനുസരിച്ചാല്‍ മതിയെന്നും അതാണു സുതാര്യമെന്നും മുഖ്യമന്ത്രിവകുപ്പുമന്ത്രിയെ ഉപദേശിച്ചിരിക്കുകയാണ്. മന്ത്രിമാരുടെ തലയ്ക്കുമീതേ ഉദ്യോഗസ്ഥര്‍ ഉത്തരവുകളിറക്കുമ്പോള്‍ മന്ത്രിമാര്‍ കടലാസുപുലികളായിത്തീരും.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമാണ് ഇതുവഴി തകരുക. ഗതാഗതകമ്മിഷനര്‍ അഴിമതി തടയുവാനും വകുപ്പിനെ സുതാര്യമാക്കാനുമാണു ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി വകുപ്പുമന്ത്രിയെ ഉപദേശിക്കുമ്പോള്‍ മന്ത്രിക്ക് ഇത്തരം കാര്യങ്ങളിലൊന്നും ഒരു ഗ്രാഹ്യവുമില്ലെന്നാണോ മനസിലാക്കേണ്ടത്? ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന വിവാദ ഉത്തരവിലൂടെ വീരനായകപരിവേഷം പിടിച്ചുവാങ്ങിയ ഉദ്യോഗസ്ഥനാണു ഗതാഗതകമ്മിഷനര്‍. ഈ നീക്കത്തിനെതിരേയും ഗതാഗതവകുപ്പുമന്ത്രി പ്രതികരിച്ചുവെങ്കിലും കമ്മിഷനറുടെ കുടുംപിടുത്തം തന്നെ വിജയിക്കുകയായിരുന്നു. ചുരുക്കത്തില്‍ വകുപ്പില്‍ കമ്മിഷനറാണു കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതുമെന്ന സന്ദേശമാണ് പൊതുസമൂഹത്തിനു കിട്ടുന്നത്.
ജൂലൈ ഒന്നിനായിരുന്നു ഇരുചക്രവാഹനക്കാര്‍ക്കു ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്നു കമ്മിഷനര്‍ ഉത്തരവിറക്കിയത്. ഉത്തരവിനെതിരേ മന്ത്രി എ.കെ ശശീന്ദ്രന്‍ വിശദീകരണം തേടിയെങ്കിലും കമ്മിഷനര്‍ പിന്‍മാറിയില്ല. ഓഗസ്റ്റ് ഒന്നുമുതല്‍ ഈ നിയമത്തിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ പെട്രോള്‍ പമ്പുകള്‍ക്കു മുന്നില്‍ ഗാതഗതവകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുചക്രവാഹന യാത്രികര്‍ക്ക് ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും ഉണ്ടാകുമെന്നാണ് പറയുന്നത്. തുടര്‍ന്നായിരിക്കും നേരത്തേ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം പെട്രോള്‍ നിഷേധിക്കുക. ബീക്കണ്‍ ലൈറ്റും കൊടിയും അനാവശ്യമായി ഉപയോഗിക്കുന്നതു തടയുമെന്ന ഉത്തരവും ഇതിനിടെ ടോമിന്‍ തച്ചങ്കരി പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അഭിഭാഷകരും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതു നിയമാനുസൃതമല്ലെന്നാണ് കമ്മിഷനറുടെ നിലപാട്
.
അടുത്തകാലത്തായി ഉദ്യോഗസ്ഥപ്രമുഖര്‍ അവരുടെ തലയെടുപ്പ് ജനത്തെ ബോധ്യപ്പെടുത്താനായി കഠിനമായി പരിശ്രമിക്കുന്നുണ്ട്. അഴിമതിക്കെതിരേ പോരാടുന്ന വീരനായകരായും തങ്ങളുടെ വകുപ്പിലെ വീരശൂരപരാക്രമികളായും അറിയപ്പെടാന്‍ അവര്‍ അതിയായി ആഗ്രഹിക്കുന്നു. അതുവഴി മാധ്യമശ്രദ്ധ കിട്ടുവാനും കൊതിക്കുന്നുണ്ടാവണം. സമൂഹത്തോടുള്ള പ്രതിബദ്ധതയും തന്റെ തൊഴിലിനോടുള്ള കൂറുംകൊണ്ടാണ് ഇത്തരത്തില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ തെറ്റുപറയാനും പറ്റില്ല. എന്നാല്‍, അഴിമതിവിരുദ്ധ പ്രചാരണതന്ത്രങ്ങള്‍ പയറ്റി തങ്ങളുടെ പൂര്‍വകാല കളങ്കങ്ങള്‍ മായ്ച്ചുകളയാനാണു ചിലരെങ്കിലും ഇതിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വരവില്‍ക്കവിഞ്ഞ സ്വത്തു സമ്പാദിച്ചതിനു സര്‍വിസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉന്നത പൊലിസ് ഉദ്യോഗസ്ഥനാണു ടോമിന്‍ തച്ചങ്കരി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണു ടോമിന്‍ തച്ചങ്കരി തിരികെ സര്‍വിസില്‍ കയറിയത്. അദ്ദേഹത്തിനെതിരേയുള്ള കേസ് എന്തായെന്നോ തെറ്റുകാരനായിരുന്നുവെങ്കില്‍ ശിക്ഷാവിധിയെന്തായിരുന്നുവെന്നോ നിരപരാധിയായിരുന്നുവെങ്കില്‍ ആ വിവരമോ ഒന്നും യു.ഡി.എഫ് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.
മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്കു സുസമ്മതനായി വിരാജിക്കുവാന്‍ കഴിയുകയെന്നതു ഉന്നതോദ്യോഗസ്ഥരില്‍ ചിലര്‍ക്കുമാത്രം കൈവരുന്ന സൗഭാഗ്യമാണ്. ഇപ്പോഴിതാ ഗതാഗതകമ്മിഷനര്‍ക്കെതിരേ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നു. അഴിമതിക്കെതിരേ ശബ്ദിക്കുമ്പോള്‍, വിരല്‍ചൂണ്ടുമ്പോള്‍ ആരാണു ശബ്ദിക്കുന്നതെന്നും വിരല്‍ചൂണ്ടുന്നതെന്നും പൊതുസമൂഹം പരിശോധിക്കും. അഴിമതിക്കെതിരേ വിരല്‍ചൂണ്ടിയാല്‍ മാത്രം പോരാ, ചൂണ്ടുന്ന വിരലും ശുദ്ധമായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• an hour ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 6 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 7 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 7 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 8 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 8 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 8 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 8 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 8 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 8 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 8 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 9 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 9 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 9 hours ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 10 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 10 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 11 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 9 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 9 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 10 hours ago