നാല് തവണയായി 40 കിലോ സ്വര്‍ണം കടത്തി: സ്വര്‍ണക്കടത്ത് കേസില്‍ കഴക്കൂട്ടം സ്വദേശി സിന്ധു അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്ത് കേസില്‍ കഴക്കൂട്ടം സ്വദേശി സിന്ധു അറസ്റ്റില്‍. നാല് പ്രാവശ്യമായി ഇവര്‍ 40 കിലോ സ്വര്‍ണം കടത്തിയെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഇവരെ ഡി.ആര്.ഡി.ഐ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യകണ്ണി ബിജു മനോഹരനൊപ്പമാണ് സിന്ധു യാത്ര ചെയ്തതെന്നും ഡി.ആര്.ഡി.ഐ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് സിന്ധുവിനെ കൂടാതെ ആറ് പേരെയാണ് ഡി.ആര്.ഐ പിടികൂടിയത്. മുഖ്യപ്രതി ബിജു മനോഹര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് വ്യാഴാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്. മൂന്ന് പ്രതികളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്, വിഷ്ണു, ബിജു മനോഹര്‍ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."