രാജു നാരായണസ്വാമിക്കേതിരേ കേന്ദ്രമന്ത്രിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: നാളികേര വികസന കോര്പറേഷന് ചെയര്‍മാനായിരുന്ന രാജു നാരായണ സ്വാമി ഐ.എ.എസിനെതിരേ വിമര്‍ശനവുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. കോണ്‍ഗ്രസ് എം.പി ആന്റോ ആന്റണി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് കേന്ദ്രമന്ത്രി രൂക്ഷ വിമര്‍ശനം നടത്തിയത്.
പദവിയിലിരിക്കേ അദ്ദേഹം ക്രമക്കേട് നടത്തിയതായി മന്ത്രി പറഞ്ഞു. കൃത്യവിലോപവും ക്രമക്കേടും നടത്തിയതിനാലാണ് ഇയാളെ മാതൃകേഡറിലേക്ക് മാറ്റിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏതെല്ലാം കാര്യങ്ങളിലാണ് ക്രമക്കേട് നടത്തിയതെന്നതിന് മന്ത്രിക്ക് കൃത്യമായ വിശദീകരണമുണ്ടായിരുന്നില്ല.
കാലവധി പൂര്‍ത്തിയാകും മുന്‍പാണ് നാളികേര വികസന ബോര്‍ഡില്‍നിന്ന് രാജുനാരായണ സ്വാമിയെ ഒഴിവാക്കിയത്. ഇതിനിടെ പത്തുവര്‍ഷം സര്‍വിസ് കാലാവധി ബാക്കിയിരിക്കെ രാജുനാരായണ സ്വാമിയെ നിര്‍ബന്ധിത പിരിച്ചുവിടലിനും ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ വിവാദമായതോടെ അദ്ദേഹത്തിനെതിരായ ഫയല്‍ മുഖ്യമന്ത്രി കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് മടക്കുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."