HOME
DETAILS
MAL
കരിപ്പൂര്‍ യാത്രക്കാരനില്‍നിന്ന് എട്ടര ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി
backup
July 09 2019 | 17:07 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍നിന്ന് എട്ടര ലക്ഷം രൂപക്ക് തുല്യമായ വിദേശ കറന്‍സി പിടികൂടി. കോഴിക്കോട്ടു നിന്നെത്തിയ ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് (ഡി.ആര്.ഐ) കറന്‍സി പിടിച്ചെടുത്തത്.
ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി സുബൈറില്‍(40)നിന്നാണ് ഇവ കണ്ടെടുത്തത്. ബാഗേജിനുള്ളിലെ വസ്ത്രങ്ങള്ക്കുള്ളിലായിരുന്നു ഇവ ഒളിപ്പിച്ചത്. 5,000 അമേരിക്കന്‍ ഡോളര്‍, 10,000 സഉദി റിയാല്‍, 19,000 ദിര്‍ഹം എന്നിവയാണു കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."