HOME
DETAILS
MAL
മല്യയുടെ ഫ്രാന്‍സിലെ സ്വത്ത് കണ്ടുകെട്ടി
backup
December 05 2020 | 04:12 AM
പാരീസ്: ഇന്ത്യയിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നു വായ്പയെടുത്തു തിരിച്ചടക്കാതെ മുങ്ങിയ വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി.
16 ലക്ഷം യൂറോ മൂല്യമുള്ള (ഏകദേശം 14.3 കോടി രൂപ) കെട്ടിടമാണ് കണ്ടുകെട്ടിയത്. ഫ്രാന്‍സിലെ എഫ്.ഒ.സി.എച്ച് അവന്യൂവിലാണ് ഈ കെട്ടിടം.
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം ഫ്രാന്‍സിലെ അന്വേഷണ ഏജന്‍സിയാണ് നടപടി സ്വീകരിച്ചതെ് ഇ.ഡി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബ്രിട്ടനിലുള്ള മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."