പി.എസ്.ജി വിടാനുള്ള തീരുമാനത്തില്‍ ഉറച്ച് നെയ്മര്‍
പാരിസ്: പി.എസ്.ജിയുടെ ബ്രസീലിയല്‍ താരം നെയ്മര്‍ ക്ലബ് വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. പ്രീസീസണ് പരിശീലനത്തിന് എത്താതിരുന്ന നെയ്മറിനോട് ക്ലബ് അധികൃതര്‍ ടീം വിടാമെന്ന നിര്‍ദേശം നല്‍കിയിരുന്നു. പി.എസ്.ജിയുടെ സ്പോര്‍ടിങ് ഡയരക്ടര്‍ ലിയനാര്‍ഡോ ആണ് ഇക്കാര്യം പറഞ്ഞത്.
നെയ്മറിനെ വാങ്ങാന്‍ ആരെങ്കിലും ഒരുക്കമാകുമോ എന്ന് തനിക്ക് അറിയില്ല. ആര്‍ക്ക് വേണമെങ്കിലും നെയ്മറിനെ വില്ക്കാന് തയാറാണെന്ന് ലിയനാര്‍ഡോ പറഞ്ഞു. ഒരു ക്ലബിന് മുന്നോട്ട് പോകണമെങ്കില്‍ ക്ലബിലെ എല്ലാ കാര്യങ്ങളും നിയന്ത്രണത്തില്‍ ആക്കണം. പ്രത്യേകിച്ച് ക്ലബിലെ സൂപ്പര്‍ താരങ്ങളെ. അദ്ദേഹം പറഞ്ഞു. പ്രീസീസണ് പരിശീലനത്തിനെത്താത്തത് ക്ലബ് വിടാനുള്ള തീരുമാനം കൊണ്ടായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ തീരുമാനമുണ്ടെങ്കില്‍ നെയ്മറിന് ക്ലബ് വിടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജൂലൈ 15ന് മാത്രമേ നെയ്മര്‍ പരിശീലന ക്യാംപില്‍ എത്തുകയുള്ളൂ എന്നാണ് നെയ്മറിന്റെ പിതാവ് പറഞ്ഞത്. പുതിയ ക്ലബിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് താരം പരിശീലനത്തിന് എത്താത്തതെന്ന ആരോപണം ശരിയല്ലെന്നും നെയ്മറിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു. പി.എസ്.ജി വിടാന്‍ തയാറായ നെയ്മറിനെ വലിയ തുക മുടക്കി വാങ്ങാന്‍ ആരും തയാറാകുന്നില്ല എന്നത് കൊണ്ടാണ് താരത്തിന്റെ ക്ലബ് മാറ്റത്തിന്റെ കാര്യം നീളുന്നത്. നെയ്മറിനെ വേണമെന്ന ആവശ്യവുമായി ബാഴ്സലോണ രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് ഇതിനെ കുറിച്ച് സംസാരങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്തായാലും സീസണിന് മുന്‍പ് നെയ്മറിനെ പുതിയ ക്ലബില്‍ കാണാനാകുമെന്ന് തന്നെയാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."