ഏഷ്യന്‍ ചാംപ്യന്‍സ്; ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ ചാംപ്യന്‍മാരായി
ദുബൈ: ഉദ്വോഗജനകമായ മത്സരത്തിനൊടുവില്‍ ഏഷ്യകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ ചാംപ്യന്‍മാരായി. മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അവസാനം വരെ നാടകീയത നിറഞ്ഞതായിരുന്നു ഫൈനല്‍. ഇന്ത്യയെ വിറപ്പിച്ചാണ് ബംഗ്ലാ കടുവകള്‍ കീഴടങ്ങിയത്. ഇന്ത്യയെ വിറപ്പിച്ചാണ് ബംഗ്ലാ കടുവകള്‍ തുടങ്ങിയതെങ്കിലും പിന്നീട് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 48.3 ഓവറില്‍ 222 റണ്‍സിന് ബംഗ്ലാദേശിനെ ഇന്ത്യ എറിഞ്ഞിട്ടു. ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ (121) കന്നി ഏകദിന സെഞ്ച്വറിയാണ് ബംഗ്ലാ ഇന്നിങ്‌സിന് കരുത്തായത്.
117 പന്തില്‍ 12 ബൗണ്ടണ്ടറികളും രണ്ടണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ശതകം. ലിറ്റണിനെക്കൂടാതെ സൗമ്യ സര്‍ക്കാര്‍ (33), മെഹ്ദി ഹസന്‍ (32) എന്നിവര്‍ മാത്രമേ ബംഗ്ലാദേശ് നിരയില്‍ രണ്ടണ്ടക്കം കടന്നുള്ളൂ. സ്പിന്നര്‍മാരുടെ പ്രകടനവും തകര്‍പ്പന്‍ ഫീല്‍ഡിങുമാണ് ബംഗ്ലാദേശിനെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. മൂന്നു പേരെയാണ് ഇന്ത്യ റണ്ണൗട്ടാക്കിയത്. രണ്ടണ്ടു പേരെ ധോണിയും സ്റ്റംപ് ചെയ്ത് പുറത്താക്കി. മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും രണ്ടണ്ടു വിക്കറ്റെടുത്ത കേദാര്‍ ജാദവുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സെന്ന മികച്ച രീതിയില്‍ തുടങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 300നു മുകളില്‍ ാസ്‌കോര്‍ ചെയ്യുമെന്ന സൂചനയാണ് നല്‍കിയത്.
ടീം സ്‌കോര്‍ 120ല്‍ വച്ച് ആദ്യ വിക്കറ്റ് നേടിയ ഇന്ത്യ പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ബംഗ്ലാദേശിന് കടിഞ്ഞാണിടുകയായിരുന്നു. രണ്ടാമതെത്തി ഇംറുല്‍ ഖൈസ് 12 പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്. ചഹലിന്റെ പന്തില്‍ എല്‍. ബി യായിട്ടായിരുന്നു ഖൈസ് പുറത്തായത്. പിന്നീടെത്തിയ മുഷ്ഫിഖു റഹീമിനും ക്രീസില്‍ കൂടുതല്‍ സമയം നില്‍ക്കാനായില്ല. 9 പന്ത് നേരിട്ട താരം അഞ്ചു റണ്‍സുമായി പവലിയനിലേക്ക് തിരിച്ചു. പിന്നീടെത്തിയ മുഹമ്മദ് മിഥുനും കാര്യമായൊന്നും ചെയ്യാനായില്ല. നാലു പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമായിരുന്നു മിഥുന്റെ സംഭാവന. 16 പന്ത് നേരിട്ട മുഹമ്മദുള്ളക്കും രണ്ടക്കം കാണാതെ പുറത്താകേണ്ടി വന്നു. നാലു റണ്‍സ് മാത്രമാണ് മുഹമ്മദുള്ള കൂട്ടിച്ചേര്‍ത്തത്. പിന്നീട് അല്‍പമെങ്കിലും പിടിച്ചു നിന്നത് സൗമ്യ സര്‍ക്കാറായിരുന്നു. 45 പന്ത് നേരിട്ട സൗമ്യ സര്‍ക്കാര്‍ 33 റണ്‍സ് സ്വന്തമാക്കി. ബംഗ്ലാദേശ് നിരയിലെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മഷ്‌റഫെ മുര്‍തസ നസ്മുല്‍ ഇസ്‌ലാം എന്നിവര്‍ ഏഴു റണ്‍സ് വീതം നേടി. രണ്ട് റണ്‍സുമായി മുസ്തഫിസുറഹ്മാന്‍ ഔട്ടാകാതെ നിന്നു.
രണ്ടാം വിക്കറ്റിനു ശേഷം ഇന്ത്യയുടെ മികച്ച ബൗളിങ്ങാണ് ബംഗ്ലാദേശിനെ 222 റണ്‍സില്‍ പിടിച്ചു കെട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ധവാനെ സൗമ്യ സര്‍ക്കാര്‍ മടക്കി അയച്ചു. പിന്നീടെത്തിയ അമ്പാട്ടി റായുഡുവിന് രണ്ട് റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. അര്‍ധ സെഞ്ചുറി തികക്കും മുമ്പ് രോഹിത് ശര്‍മയേയും ഇന്ത്യക്ക് നഷ്ടമായി. സ്‌കോര്‍ 100 ആകുന്നതിന് മുമ്പ് തന്നെ ഇന്ത്യക്ക് വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടമായി. മഷ്‌റഫെ മുര്‍തസ, നസ്മുല്‍ ഇസ്‌ലാം, മുസ്തഫിസുറഹ്മാന്‍ എന്നിവരുടെ മികച്ച ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിരക്ക് പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യയുടെ മധ്യനിരയാണ് പിടിച്ചു നിന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഇന്ത്യ ഏഴാമത് ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."