മാതൃക മഹല്ല് തൃശൂര്‍ ജില്ലയില്‍ തുടക്കമായി
തൃശൂര്‍: ജില്ലയിലെ മഹല്ലുകളില്‍ അധികാര വികേന്ദ്രീകരണത്തിലൂടെയുള്ള പുതിയ ഭരണ സംവിധാനത്തിന് തുടക്കമായി. സുന്നി മഹല്ല് ഫെഡറേഷന് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മഹല്ലുകളില്‍ പൊതുഭരണം, ക്ഷേമം, ആരോഗ്യം, ഫൈനാന്‍സ്, വിദ്യാഭ്യാസം, പള്ളിപരിപാലനം, ദഅ്വത്ത്, പൊതുമരാമത്ത് എന്നീ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് മാതൃക മഹല്ല് പ്രവര്‍ത്തനം ആരംഭിച്ചതായി സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി അറിയിച്ചു. കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, ത്രിതല പഞ്ചായത്ത് സംവിധാനം, കേരള സര്‍ക്കാര്‍ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആഴ്ചയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാകുന്ന പൊതുജന സേവന കേന്ദ്രം എല്ലാ മഹല്ലുകളിലും ആരംഭിക്കും. നാഷണല്‍ ഡെലിഗേറ്റ്സ് മീറ്റിന് ആതിഥ്യം നല്കിയ ദേശമംഗലം വെസ്റ്റ് പല്ലൂര് മുനവ്വിറുല് ഇസ്ലാം മഹല്ലിലാണ് പുതിയ ഭരണ സംവിധാനത്തിലൂടെയുള്ള മാതൃക മഹല്ല് പദ്ധതി ആരംഭിക്കുന്നത്. മാതൃക മഹല്ല് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 29 തിങ്കളാഴ്ച കാലത്ത് 10.30 ന് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കമ്മ്യൂണിറ്റി ഡെവലെപ്പ്മെന്റ് സെന്റര്‍ (ഹെല്‍പ്പ് ഡെസ്ക്) ന്റെ ഉദ്ഘാടനം എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി നിര്‍വഹിക്കും. സ്റ്റേറ്റ് ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് മുഖ്യാതിഥിയാകും. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ കല്ലേപ്പാടം മാതൃക മഹല്ല് പ്രൊജക്ട് വിശദീകരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് സംസ്ഥാന ട്രഷറര്‍ സുലൈമാന്‍ ദാരിമി ഏലംകുളം റമളാന്‍ പ്രഭാഷണം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."