ചെലവ് ചുരുക്കി കലോത്സവങ്ങള്‍ നടത്തും: മന്ത്രി. സി. രവീന്ദ്രനാഥ്
പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവവും കായികോത്സവവും ചെലവു ചുരുക്കി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പ്രകടനങ്ങള്‍ക്ക് യാതൊരു കുറവും വരുത്താതെ പന്തല്‍, സദ്യ തുടങ്ങിയ കാര്യങ്ങളില്‍ ചെലവുചുരുക്കിയാവും മേളകള്‍ സംഘടിപ്പിക്കുക.
ചെലവ് ചുരുക്കി ലഭിക്കുന്ന തുകയില്‍ പ്രളയത്തില്‍ നാശം സംഭവിച്ച സ്‌കൂളുകളിലെ കംപ്യൂട്ടര്‍ ലാബുകള്‍ പുനസ്ഥാപിക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലം നിയോജകമണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതി 'മികവി'ന്റെ ഭാഗമായുള്ള പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മന്ത്രി.
രണ്ടായിരത്തോളം കംപ്യൂട്ടര്‍ അനുബന്ധ വസ്തുക്കളാണ് സ്‌കൂളുകള്‍ക്ക് നഷ്ടമായത്. ഒരു മാസത്തിനകം തന്നെ മുഴുവന്‍ സ്‌കൂളുകളിലും നശിച്ച ലാബുകളും ഉപകരണങ്ങളും പുനസ്ഥാപിക്കാനാണ് സ്‌കൂള്‍ മേളകളുടെ ചെലവുചുരുക്കുന്നത്. കൂടാതെ, ഡിസംബറില്‍ അര്‍ധവാര്‍ഷിക പരീക്ഷ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 195 കോടി മുടക്കി 8,9,10 ക്ലാസുകള്‍ ഹൈടെക്ക് ആയപ്പോള്‍ ഈ വര്‍ഷം കിഫ്ബിയില്‍നിന്ന് 300 കോടി ഉപയോഗിച്ച് എല്‍.പി, യു.പി വിഭാഗത്തില്‍ ഓരോ കേന്ദ്രീകൃത കംപ്യൂട്ടര്‍ ലാബ് സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൂക്കോട്ട്കാവ് സൗമ്യ കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ പി. ഉണ്ണി എം.എല്‍.എ അധ്യക്ഷനായി. പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയദേവന്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.കെ ഹരിദാസ്, ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എന്‍.എം നാരായണന്‍ നമ്പൂതിരി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, മികവ് സമിതി അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."